---
title: "സൈന്യത്തിൽ നിയമനം കിട്ടിയവരെ അനുമോദിച്ചു"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/212613/iritty"
published_at: "2024-06-16T19:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666eec6a4f6b7_IMG-20240616-WA0013.jpg"
keywords: []
---

# സൈന്യത്തിൽ നിയമനം കിട്ടിയവരെ അനുമോദിച്ചു

> **Lead Summary:** **ഇരിട്ടി** : മേജർ രവീസ് അക്കാദമി ഇരിട്ടി സെൻ്ററിൽ നിന്ന് ഇന്ത്യൻ വ്യോമസേനയിൽ ജോലി ലഭിച്ച ആവണി സി, ഇന്ത്യൻ ആർമിയിൽ ജോലി നേടിയ അനുരാഗ് , പ്രണവ്, അരവിന്ദ് രാജ് , വൈഷ്ണവ് , എന്നിവർക്ക് ആദരവും യാത്രയയപ്പും സംഘടിപ്പിച്ചു ഇരിട്ടി ഫാൽക്കൺ പ്ലാസയിൽ നടന്ന പരിപാടി നഗരസഭ ചെയർ പേഴ്സൺ ശ്രീലത കെ.ഉൽഘാടനം ചെയ്തു.

## Article Content

**ഇരിട്ടി** : മേജർ രവീസ് അക്കാദമി ഇരിട്ടി സെൻ്ററിൽ നിന്ന് ഇന്ത്യൻ വ്യോമസേനയിൽ ജോലി ലഭിച്ച ആവണി സി, ഇന്ത്യൻ ആർമിയിൽ ജോലി നേടിയ അനുരാഗ് , പ്രണവ്, അരവിന്ദ് രാജ് , വൈഷ്ണവ് , എന്നിവർക്ക് ആദരവും യാത്രയയപ്പും സംഘടിപ്പിച്ചു ഇരിട്ടി ഫാൽക്കൺ പ്ലാസയിൽ നടന്ന പരിപാടി നഗരസഭ ചെയർ പേഴ്സൺ ശ്രീലത കെ.ഉൽഘാടനം ചെയ്തു.

ജോലി നേടി പോകുന്ന കുട്ടികൾക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു. കവി രാജേഷ് വാര്യർ അധ്യക്ഷം വഹിച്ചു. അജയൻ കെ.വി. ഗംഗാധരൻ സി.വി , ദർശൻ രാജ് എന്നിവർ സംസാരിച്ചു. തുടർന്ന് പുതിയ കുട്ടികൾക്ക് പരിശീലനം നല്കാനുള്ള പ്രീ റിക്രൂട്ട്മെൻ്റ് സെലക്ഷനും നടന്നു. ഈ വർഷം നാല്പതോളം കുട്ടികൾ മേജർ രവീസ് അക്കാദമിയുടെ വിവിധ സെൻ്റുകളിൽ നിന്ന് ആർമി. നേവി, എയർ ഫോഴ്സ് സേനകളിൽ ജോലി നേടിയിട്ടുണ്ട്. ഇരിട്ടി, കൂത്തുപറമ്പ് , തലശ്ശേരി എന്നീ കേന്ദ്രങ്ങളിൽ കുട്ടികൾക്ക് പരിശീലനം നടന്നു വരുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/212613/iritty)