മലയാളം ഏഴാം തരത്തിലെ പുതിയ പാഠപുസ്തകത്തില്‍ ഇത്തവണ പഠിക്കാനുണ്ട് മണ്ണിന്റെ മണമുള്ള ചെറുവയൽ രാമട്ടൻറെ കഥ

മലയാളം ഏഴാം തരത്തിലെ പുതിയ പാഠപുസ്തകത്തില്‍ ഇത്തവണ പഠിക്കാനുണ്ട് മണ്ണിന്റെ മണമുള്ള ചെറുവയൽ രാമട്ടൻറെ കഥ
Jun 17, 2024 06:16 AM | By sukanya

വയനാട്: മലയാളം ഏഴാം തരത്തിലെ പുതിയ പാഠപുസ്തകത്തില്‍ ഇത്തവണ പഠിക്കാനുണ്ട് മണ്ണിന്റെ മണമുള്ള ചെറുവയൽ രാമട്ടൻറെ കഥ. വിത്തെന്ന മഹാത്ഭുതത്തെക്കുറിച്ചാണ് പുതിയ പാഠാവലിയില്‍ വയനാട്ടിലെ പത്മശ്രീ അവാർഡ് ജേതാവായ പൈതൃക നെല്‍ വിത്ത് സംരക്ഷകനെക്കുറിച്ച്‌ ഒരു അധ്യായമുള്ളത്.

ഇത് ആദ്യമായാണ് കുട്ടികള്‍ക്ക് പഠിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഒരു പാഠ പുസ്തകത്തില്‍ വയനാട്ടുകാരനായ ഒരു കർഷകൻ ഇടം പിടിക്കുന്നത്. ചെറുവയല്‍ രാമന്റെ ആത്മകഥയില്‍ നിന്നും അടർത്തിയെടുത്ത ഭാഗങ്ങളാണ് ഇത്തവണ പുതുക്കിയിറങ്ങിയ പാഠപുസ്തകത്തിലും ഉള്‍പ്പെടുത്തിയത്.

വയനാട്ടില്‍ നിന്നും അന്യം നിന്നുപോയ നൂറില്‍പ്പരം പാരമ്ബര്യ നെല്‍വിത്തുകളില്‍ നിന്നും 32 ഇനത്തെ വരും തലമുറയ്ക്കായി സംരക്ഷിക്കുന്ന രാമന്റെ ജീവിതത്തെയും കുട്ടികള്‍ക്ക് ഇതിലൂടെ തൊട്ടറിയാം. വിത്തുശേഖരണത്തിന്റെ സൂഷ്മതകള്‍, മുളപൊട്ടുന്ന അത്ഭുതങ്ങള്‍, വിത്തിന്റെ മൂപ്പുകള്‍ എന്നിവയെക്കുറിച്ചെല്ലാം രാമൻ പാഠാവലിയിലൂടെ കുട്ടികളോട് പറയുന്നു. കൃഷി അന്യമാകുന്ന കാലത്തില്‍ ഇവയെ തിരിച്ചുപിടിക്കാൻ പുതിയ തലമുറയില്‍ വിത്തുപാവുകയാണ് ഈ പാഠാവലിയും. കുട്ടികള്‍ പഠിക്കട്ടെ നന്മയുള്ള പുസ്തകങ്ങള്‍. അടിമുടി മാറിയ പുതിയ പാഠപുസ്തകങ്ങളിലെ താളുകള്‍ മറിച്ചു നോക്കി ചെറുവയലിലെ പുല്ലുമേഞ്ഞ വീടിന്റെ ഇറയത്തിരുന്ന് ചെറുവയല്‍രാമൻ പറയുന്നു.

വയലില്‍ ചേറിലിറങ്ങി പണിയെടുക്കാൻ മനസ്സില്ലാത്ത കാലം വരുമ്ബോള്‍ പട്ടിണിയും വരും. വിശക്കുമ്ബോള്‍ അന്നം വേണമെങ്കില്‍ എല്ലാം കാലം തിരുത്തണം. കുട്ടികളിലാണ് പുതിയ പ്രതീക്ഷകള്‍. അവർ വളരട്ടെ മണ്ണിന്റെ മണമറിഞ്ഞും. ഇതാണ് പാഠപുസ്തകത്തിലും ഇടം തേടിയ രാമന് കുട്ടികളോടായും പറയാനുള്ളത്. ഒരോ അധ്യയന വർഷത്തിലും ചെറുവയല്‍ രാമന്റെ പാടത്ത് കൃഷി തുടങ്ങുമ്ബോള്‍ പലസ്ഥലങ്ങളില്‍ നിന്നും കുട്ടികളും എത്താറുണ്ട്. ഞാറ്റുപാട്ടിന്റെ അകമ്ബടിയില്‍ രാമനൊപ്പം ഞാറ് നട്ടും കണ്ടം ചേറാക്കിയും ഒരു കൃഷിക്കാലത്തെയും സമൃദ്ധമാക്കിയാണ് കുട്ടികളുടെയും മടക്കം. കാലത്തിന്റെ വിത്തുപുര കാർഷിക പെരുമയുടെ ഓർമ്മകള്‍ സൂക്ഷിക്കുന്നത് പോലെ പോയകാലത്തിന്റെ നെല്‍വിത്തുകളാണ് വയനാട്ടിലെമാനന്തവാടിയിലെ ചെറുവയല്‍ രാമനെന്ന ആദിവാസി കർഷകന്റെ സമ്പാദ്യം .

ചാണകം മെഴുകിയ തറയും പുല്ലുമേഞ്ഞ മേല്‍ക്കൂരയുമുളള വീടിന്റെ വരാന്തയില്‍ വയനാടിന്റെ കാർഷിക പെരുമയറിയാൻ എത്തുന്നവർക്കെല്ലാം തന്റെ കാർഷിക ജീവിതം കൊണ്ട് രാമൻ ഉത്തരം പറയും. തൊണ്ടിയും ചോമാലയും തുടങ്ങി വയനാട്ടില്‍ നിന്നും അനൃമായിപ്പോയ നൂറ്റിയമ്ബതില്‍പ്പരം നെല്‍വിത്തുകളില്‍ മുപ്പത്തിയഞ്ചോളം നെല്‍വിത്തുകള്‍ ആറുപതിറ്റാണ്ടായി ഈ കർഷകൻ കൃഷിചെയ്ത് സംരക്ഷിക്കുകയാണ്. രാമൻ കാത്തുവെച്ച പൈതൃകങ്ങളുടെ മൂല്യമറിഞ്ഞാണ് നാടിന്റെ നന്മയും നാട്ടുരുചുയുമുളള തനത് ഭക്ഷണ രീതികളും പാരമ്ബരൃഅറിവുകളുമെല്ലാം ചേർന്ന് ചെറുവയല്‍ കുറിചൃത്തറവാട് വരച്ചിടുന്നത്പോയകാല വയനാടിന്റെ സമൃദ്ധിയാണ്.

നെല്‍കൃഷി നഷ്ടമാണ് എന്ന് ആവർത്തിക്കുന്നവർക്കിടയില്‍ ലാഭനഷ്ട കണക്കുകളൊന്നുമില്ലാതെ നെല്‍കൃഷിയുടെ പെരുമ മാത്രമാണ് ഈ മാതൃകാ കർഷകന് പറയാനുളളത്.സ്വന്തം പാടത്തുവിളഞ്ഞ കുത്തരിചോറിന്റെ സ്വാദും സ്വയം പരൃാപ്തവുമായ ഭക്ഷൃസംസ്കാരത്തിന്റെ ശീലങ്ങളുമാണ് രാമനെ പാരമ്ബരൃകർഷകനാക്കുന്നത്.കൃഷി വൃവസായമല്ല ജീവിതം തന്നെയാണെന്നാണ് അനുഭവത്തില്‍ നിന്നും രാമൻ പറയുന്നത്.

Wayanad

Next TV

Related Stories
ഓം ബിര്‍ള വീണ്ടും ലോക്സഭ സ്പീക്കര്‍

Jun 26, 2024 11:44 AM

ഓം ബിര്‍ള വീണ്ടും ലോക്സഭ സ്പീക്കര്‍

ഓം ബിര്‍ള വീണ്ടും ലോക്സഭ...

Read More >>
സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്ക്കരണത്തിൽ വീണ്ടും മാറ്റം

Jun 26, 2024 11:41 AM

സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്ക്കരണത്തിൽ വീണ്ടും മാറ്റം

സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്ക്കരണത്തിൽ വീണ്ടും...

Read More >>
ട്രെയിനിലെ ബെര്‍ത്ത് പൊട്ടിവീണു ഗുരുതരമായി പരിക്കേറ്റ മലപ്പുറം സ്വദേശി മരിച്ചു

Jun 26, 2024 11:22 AM

ട്രെയിനിലെ ബെര്‍ത്ത് പൊട്ടിവീണു ഗുരുതരമായി പരിക്കേറ്റ മലപ്പുറം സ്വദേശി മരിച്ചു

ട്രെയിനിലെ ബെര്‍ത്ത് പൊട്ടിവീണു ഗുരുതരമായി പരിക്കേറ്റ മലപ്പുറം സ്വദേശി...

Read More >>
സംസ്ഥാനത്ത് ശക്തമായ മഴ തുടരും: 8 ജില്ലകളിൽ മഴ മുന്നറിയിപ്പ്

Jun 26, 2024 11:18 AM

സംസ്ഥാനത്ത് ശക്തമായ മഴ തുടരും: 8 ജില്ലകളിൽ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് ശക്തമായ മഴ തുടരും: 8 ജില്ലകളിൽ മഴ...

Read More >>
പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ അധിക ബാച്ച് അനുവദിക്കും, തീരുമാനമെടുക്കാൻ രണ്ടംഗ സമിതി'; മന്ത്രി വി ശിവന്‍കുട്ടി

Jun 26, 2024 10:58 AM

പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ അധിക ബാച്ച് അനുവദിക്കും, തീരുമാനമെടുക്കാൻ രണ്ടംഗ സമിതി'; മന്ത്രി വി ശിവന്‍കുട്ടി

പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ അധിക ബാച്ച് അനുവദിക്കും, തീരുമാനമെടുക്കാൻ രണ്ടംഗ സമിതി'; മന്ത്രി വി...

Read More >>
എം.വി നികേഷ് കുമാർ മാധ്യമപ്രവർത്തനം അവസാനിപ്പിച്ചു; ഇനി സജീവ രാഷ്ട്രീയത്തിലേക്ക്

Jun 26, 2024 10:51 AM

എം.വി നികേഷ് കുമാർ മാധ്യമപ്രവർത്തനം അവസാനിപ്പിച്ചു; ഇനി സജീവ രാഷ്ട്രീയത്തിലേക്ക്

എം.വി നികേഷ് കുമാർ മാധ്യമപ്രവർത്തനം അവസാനിപ്പിച്ചു; ഇനി സജീവ...

Read More >>
Top Stories