വീടിനു മുകളിൽ മരം വീണ് വയോധികക്ക് ദാരുണാന്ത്യം

വീടിനു മുകളിൽ മരം വീണ് വയോധികക്ക് ദാരുണാന്ത്യം
Jun 17, 2024 02:31 PM | By sukanya

കോഴിക്കോട്: പെരുമണ്ണ അരമ്പച്ചാലിൽ വീടിനു മുകളിൽ മരംവീണ് വയോധിക മരിച്ചു. ചിരുതക്കുട്ടി (85) ആണ് മരിച്ചത്. അടുത്ത പറമ്പിൽ മണ്ണുമാന്തി ഉപയോഗിച്ച് മണ്ണെടുത്തുകൊണ്ടിരിക്കുന്നതിനിടെ പന വീടിനു മുകളിലേക്ക് വീഴുകയായിരുന്നു.

വീടിന് പുറത്തുനിൽക്കുകയായിരുന്ന ചിരുതകുട്ടിയുടെ ശരീരത്തിലേക്ക് പനയുടെ അവശിഷ്ടങ്ങൾ പതിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന മകൻ വിനോദിന്റെ അഞ്ചുവയസ്സുകാരിയായ മകൾ ആരാധനയ്ക്കും പരിക്കേറ്റിട്ടുണ്ട്. കുട്ടിയുടെ പരിക്ക് ഗുരുതരമല്ല. ചിരുതക്കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് പന്തീരങ്കാവ് പോലീസും താലൂക്ക് ദുരന്തനിവാരണ സേന ടിഡിആർഎഫ് വളണ്ടിയർമാരും സ്ഥലത്തെത്തി. പരേതനായ ജോയിയുടെ ഭാര്യയാണ് ചിരുത. താലൂക്ക് ദുരന്തനിവാരണ സേന വളണ്ടിയർമാരും നാട്ടുകാരും വീടിന് മുകളിൽ വീണ മരം നീക്കാനുള്ള പരിശ്രമത്തിലാണ്. അയൽവാസിയുടെ പറമ്പിലെ മരമാണ് അപകടം വരുത്തിയത്.

Kozhikod

Next TV

Related Stories
കണിച്ചാർ ഡോ. പൽപ്പൂ മെമ്മോറിയൽ യു പി സ്കൂളിൽ വിവിധ പരിപാടികളോടെ ലഹരി വിരുദ്ധ ദിനം ആചരിച്ചു

Jun 26, 2024 04:04 PM

കണിച്ചാർ ഡോ. പൽപ്പൂ മെമ്മോറിയൽ യു പി സ്കൂളിൽ വിവിധ പരിപാടികളോടെ ലഹരി വിരുദ്ധ ദിനം ആചരിച്ചു

കണിച്ചാർ ഡോ. പൽപ്പൂ മെമ്മോറിയൽ യു പി സ്കൂളിൽ വിവിധ പരിപാടികളോടെ ലഹരി വിരുദ്ധ ദിനം ആചരിച്ചു...

Read More >>
ലഹരിക്കെതിരെ കുട്ടിച്ചങ്ങല തീർത്ത് കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ

Jun 26, 2024 03:52 PM

ലഹരിക്കെതിരെ കുട്ടിച്ചങ്ങല തീർത്ത് കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ

ലഹരിക്കെതിരെ കുട്ടിച്ചങ്ങല തീർത്ത് കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി...

Read More >>
പയ്യാമ്പലം ബീച്ചിൽ പുതുതായി നിർമിച്ച പുലിമുട്ട് കനത്ത തിരമാലയിൽ തകർന്നു

Jun 26, 2024 03:43 PM

പയ്യാമ്പലം ബീച്ചിൽ പുതുതായി നിർമിച്ച പുലിമുട്ട് കനത്ത തിരമാലയിൽ തകർന്നു

പയ്യാമ്പലം ബീച്ചിൽ പുതുതായി നിർമിച്ച പുലിമുട്ട് കനത്ത തിരമാലയിൽ...

Read More >>
ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദ്ദേശങ്ങൾ

Jun 26, 2024 03:30 PM

ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദ്ദേശങ്ങൾ

ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത...

Read More >>
അടക്കാത്തോട് ടൗൺ കേന്ദ്രീകരിച്ച് മദ്യവിൽപ്പന നടത്തിയയാളെ പേരാവൂർ എക്സൈസ് പിടികൂടി

Jun 26, 2024 03:13 PM

അടക്കാത്തോട് ടൗൺ കേന്ദ്രീകരിച്ച് മദ്യവിൽപ്പന നടത്തിയയാളെ പേരാവൂർ എക്സൈസ് പിടികൂടി

അടക്കാത്തോട് ടൗൺ കേന്ദ്രീകരിച്ച് മദ്യവിൽപ്പന നടത്തിയാളെ പേരാവൂർ എക്സൈസ്...

Read More >>
ഞാറ്റുവേല ചന്തയുടെയും കർഷകസഭയുടെയും പഞ്ചായത്ത് തല ഉദ്ഘാടനം  നടന്നു

Jun 26, 2024 03:01 PM

ഞാറ്റുവേല ചന്തയുടെയും കർഷകസഭയുടെയും പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു

ഞാറ്റുവേല ചന്തയുടെയും കർഷകസഭയുടെയും പഞ്ചായത്ത് തല ഉദ്ഘാടനം...

Read More >>
Top Stories