---
title: "വർണ്ണക്കൂടാരം സഹവാസ ക്യാംപ്"
english_title: "Elapeedika "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/212744/elapeedika"
published_at: "2024-06-17T14:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666ffd71a1dde_IMG-20240617-WA0042.jpg"
keywords: []
---

# വർണ്ണക്കൂടാരം സഹവാസ ക്യാംപ്

> **Lead Summary:**  **ഏലപ്പീടിക**: അനുഗ്രഹ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ബാലവേദി വർണ്ണക്കൂടാരം ഏകദിന സഹവാസ ക്യാംപ് നടത്തി. അനുഗ്രഹവായനശാല പ്രസിഡണ്ട് ജോബ്.ഒ.എ.അദ്ധ്യക്ഷത വഹിച്ച ഉൽഘാടന ചടങ്ങ് കണിച്ചാർ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി വുമൺസ് ഫെസിലിറ്റേറ്റർ അഞ്ജു സെബാസ്റ്റ്യൻ ഉൽഘാടനം ചെയ്തു.

## Article Content

 **ഏലപ്പീടിക**: അനുഗ്രഹ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ബാലവേദി വർണ്ണക്കൂടാരം ഏകദിന സഹവാസ ക്യാംപ് നടത്തി. അനുഗ്രഹവായനശാല പ്രസിഡണ്ട് ജോബ്.ഒ.എ.അദ്ധ്യക്ഷത വഹിച്ച ഉൽഘാടന ചടങ്ങ് കണിച്ചാർ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി വുമൺസ് ഫെസിലിറ്റേറ്റർ അഞ്ജു സെബാസ്റ്റ്യൻ ഉൽഘാടനം ചെയ്തു.

സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ബഷീർ കെ.എ. സമ്മാനദാനം നടത്തി.ഏലപ്പീടിക അങ്കണവാടി ടീച്ചർ റോണി തോമസ് മുഖ്യാതിഥിയയി. ലൈബ്രറി കൗൺസിൽ റിസോഴ്‌സ് പേഴ്സൺ സജീവൻ കുയിലൂർ സഹവാസ ക്യാമ്പിന് നേതൃത്വം നൽകി.

ചടങ്ങിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എപ്ലസ് വാങ്ങിയ ദിയ റോസ്, അവിനാഷ് ബിജു എന്നിവർക്ക് ക്യാഷ് അവാർഡും നൽകി. കണിച്ചാർ ഗ്രാമപഞ്ചായത്ത് സി.ഡി.എസ്.വൈസ് ചെയർപേഴ്സൺ പ്രമീള സുരേന്ദ്രൻ, എ.ഡി.എസ്.സെക്രട്ടറി പ്രിൻസി ബൈജു, ജിബിൻ വർഗ്ഗീസ്, സിജി സുരേഷ്, സെബാസ്റ്റ്യൻ പി.വി, ഷിജു ഇ.കെ.ലൈബ്രേറിയൻ ജോമിനി ഷിജു എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/212744/elapeedika)