---
title: "അയ്യൻകുന്ന് ഗ്രാമപഞ്ചായത്തിൽ ആന ശല്യം അതി രൂക്ഷം "
english_title: "  Elephant menace is very severe "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/214870/elephant-menace-is-very-severe"
published_at: "2024-06-25T16:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667aa62aec61a_WhatsApp_Image_2024-06-25_at_16.28.25.jpeg"
keywords: []
---

# അയ്യൻകുന്ന് ഗ്രാമപഞ്ചായത്തിൽ ആന ശല്യം അതി രൂക്ഷം 

> **Lead Summary:** ആറളം: അയ്യൻകുന്ന് ഗ്രാമപഞ്ചായത്തിലെ ഈന്തും കരി എന്ന സ്ഥലത്ത് കൂമന്തോട് വാർഡിൽ ഉള്ള കർഷകരുടെ കൃഷികൾ കാട്ടാനകൾ കയറി നശിപ്പിച്ചു. ജോസഫ് വട്ടുകുളം (മെമ്പർ) ഫ്രാൻസിസ് മുളങ്കാശ്ശേരിയിൽ, ജോയ് മുളങ്കാശ്ശേരിയിൽ, ജയ്സൺ കുന്നുംകോട്ട്, മാത്യു കുന്നേൽ, ജോയി കുടകശ്ശേരിയിൽ, ബെന്നി കുന്നേൽ, തങ്കച്ചൻ കുന്നേൽ, ജേക്കബ് കുന്നേൽ, മേരി എണ്ണക്കുടം പൂവത്തുങ്കൽ എന്നവരുടെയും കൃഷികൾ നശിപ്പിച്ചിട്ടുണ്ട്.

## Article Content

ആറളം: അയ്യൻകുന്ന് ഗ്രാമപഞ്ചായത്തിലെ ഈന്തും കരി എന്ന സ്ഥലത്ത് കൂമന്തോട് വാർഡിൽ ഉള്ള കർഷകരുടെ കൃഷികൾ കാട്ടാനകൾ കയറി നശിപ്പിച്ചു. ജോസഫ് വട്ടുകുളം (മെമ്പർ) ഫ്രാൻസിസ് മുളങ്കാശ്ശേരിയിൽ, ജോയ് മുളങ്കാശ്ശേരിയിൽ, ജയ്സൺ കുന്നുംകോട്ട്, മാത്യു കുന്നേൽ, ജോയി കുടകശ്ശേരിയിൽ, ബെന്നി കുന്നേൽ, തങ്കച്ചൻ കുന്നേൽ, ജേക്കബ് കുന്നേൽ, മേരി എണ്ണക്കുടം പൂവത്തുങ്കൽ എന്നവരുടെയും കൃഷികൾ നശിപ്പിച്ചിട്ടുണ്ട്.

ആറളം ഫാമിൽ നിന്ന് തുരത്തിയ ആനകളാണ് ഈ പ്രദേശത്ത് വന്ന് ജനങ്ങളുടെ സ്വൈര്യവിഹാരം നശിപ്പിക്കുന്നത്. അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കുര്യാച്ചൻ പൈമ്പള്ളി കുന്നേൽ, സ്ഥിരം സമിതി അംഗങ്ങളായ ഐസക്ജോസഫ്, സീമ സനോജ്, മെമ്പർമാരായ സജി മച്ചിത്താന്നിയിൽ, സെലീന ബിനോയ് എന്നിവർ സ്ഥലം സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/214870/elephant-menace-is-very-severe)