ആറളം പുനരധിവാസ ഭൂമി: താമസിക്കാത്ത 307 പേരുടെ കൈവശരേഖ റദ്ദ് ചെയ്യാൻ ഉത്തരവ്

ആറളം പുനരധിവാസ ഭൂമി: താമസിക്കാത്ത 307 പേരുടെ കൈവശരേഖ റദ്ദ് ചെയ്യാൻ ഉത്തരവ്
Jul 8, 2024 06:53 PM | By sukanya

ആറളം: പുനരധിവാസ മേഖലയിൽ കൈവശരേഖ അനുവദിച്ചിട്ടും ഭൂമിയിൽ താമസിക്കാത്തവരുടെ കൈവശരേഖ റദ്ദ് ചെയ്യുന്നതിനായി സർക്കാർ ഉത്തരവായി. ഇവിടെ താമസമാക്കത്തക്കവർക്ക് നേരത്തെ നോട്ടീസ് നൽകിയിരുന്നു. ഇതിൽ വ്യക്തമായ മറുപടി നൽകാത്ത 303 പേരുടെ ഭൂമി റദ്ദു ചെയ്യുന്നതിനായി കണ്ണൂർ ഐ ടി ഡി പി പ്രോജക്ട് ഓഫീസർ ശുപാർശ ചെയ്തിരുന്നു. നാലുപേർ ആറളം ഫാം പട്ടയം തിരിച്ചേൽപ്പിച്ചിരുന്നു. ഇവരുടെ കൈവശ രേഖയും റദ്ദു ചെയ്യുന്നതിനായി പ്രൊജക്ട് ഓഫീസർ ശുപാർശ നൽകിയിരുന്നു.

കൈവശരേഖ റദ്ദ് ചെയ്യുന്നത് സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപം ഉണ്ടെങ്കിൽ കൈവശരേഖ റദ്ദു ചെയ്യുന്നതിന് ശുപാർശ ചെയ്യപ്പെട്ട ഗുണഭോക്താക്കൾ ജൂലൈ അഞ്ച് മുതൽ 30 ദിവസത്തിനകം ജില്ലാ കളക്ടർ മുമ്പാകെ നേരിട്ട് ബോധിപ്പിക്കണം. അല്ലാത്ത പക്ഷം ഇനിയൊരു അറിയിപ്പില്ലാതെ കൈവശരേഖകൾ റദ്ദ് ചെയ്യുമെന്ന് ജില്ലാ കളക്ടർ അരുൺ കെ വിജയൻ ഉത്തരവായി.

കൈവശരേഖ റദ്ദ് ചെയ്യുന്ന ഗുണഭോക്താക്കളിൽ നിന്നും അസ്സൽ കൈവശരേഖ, സ്കെച്ച്, മഹസ്സർ എന്നിവ കണ്ണൂർ ഐ ടി ഡി പി പ്രോജക്ട് ഓഫീസർ അടിയന്തിരമായി തിരികെ വാങ്ങി ജില്ലാ കളക്ടറുടെ കാര്യാലയത്തിൽ സമർപ്പിക്കണമെന്നും ഉത്തരവിൽ നിർദേശിച്ചു

Aralam Rehabilitation Land: Order To Cancel Possession Documents

Next TV

Related Stories
'സിനിമ സെറ്റ് പവിത്രമായ സ്ഥലമല്ല'; ലഹരി പരിശോധന എല്ലായിടത്തും നടത്തുമെന്ന് മന്ത്രി എംബി രാജേഷ്

Apr 18, 2025 11:42 AM

'സിനിമ സെറ്റ് പവിത്രമായ സ്ഥലമല്ല'; ലഹരി പരിശോധന എല്ലായിടത്തും നടത്തുമെന്ന് മന്ത്രി എംബി രാജേഷ്

'സിനിമ സെറ്റ് പവിത്രമായ സ്ഥലമല്ല'; ലഹരി പരിശോധന എല്ലായിടത്തും നടത്തുമെന്ന് മന്ത്രി എംബി...

Read More >>
വി​​​ഴി​​​ഞ്ഞം അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര തുറമുഖം ഔ​​​ദ്യോ​​​ഗി​​​കമായി രാജ്യത്തിന് സമർപ്പിക്കാൻ പ്രധാനമന്ത്രി എത്തുന്നു

Apr 18, 2025 11:30 AM

വി​​​ഴി​​​ഞ്ഞം അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര തുറമുഖം ഔ​​​ദ്യോ​​​ഗി​​​കമായി രാജ്യത്തിന് സമർപ്പിക്കാൻ പ്രധാനമന്ത്രി എത്തുന്നു

വി​​​ഴി​​​ഞ്ഞം അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര തുറമുഖം ഔ​​​ദ്യോ​​​ഗി​​​കമായി രാജ്യത്തിന് സമർപ്പിക്കാൻ പ്രധാനമന്ത്രി...

Read More >>
കോട്ടയത്ത്  അമ്മയും മക്കളും ആത്മഹത്യ ചെയ്ത സംഭവം: മരണകാരണം ഭർത്താവിന്‍റെ വീട്ടിലെ മാനസിക പീഡനം

Apr 18, 2025 11:22 AM

കോട്ടയത്ത് അമ്മയും മക്കളും ആത്മഹത്യ ചെയ്ത സംഭവം: മരണകാരണം ഭർത്താവിന്‍റെ വീട്ടിലെ മാനസിക പീഡനം

കോട്ടയത്ത് അമ്മയും മക്കളും ആത്മഹത്യ ചെയ്ത സംഭവം: മരണകാരണം ഭർത്താവിന്‍റെ വീട്ടിലെ മാനസിക പീഡനം...

Read More >>
വീണ്ടും ഓൺലൈൻ തട്ടിപ്പ്:  കോഴിക്കോട് സ്വദേശികൾക്ക് ഒന്നരക്കോടി രൂപ നഷ്ടമായി

Apr 18, 2025 10:28 AM

വീണ്ടും ഓൺലൈൻ തട്ടിപ്പ്: കോഴിക്കോട് സ്വദേശികൾക്ക് ഒന്നരക്കോടി രൂപ നഷ്ടമായി

വീണ്ടും ഓൺലൈൻ തട്ടിപ്പ്: കോഴിക്കോട് സ്വദേശികൾക്ക് ഒന്നരക്കോടി രൂപ...

Read More >>
മട്ടന്നൂരിൽ  420 ഗ്രാം കഞ്ചാവുമായി ബീഹാർ സ്വദേശി പിടിയിൽ

Apr 18, 2025 07:16 AM

മട്ടന്നൂരിൽ 420 ഗ്രാം കഞ്ചാവുമായി ബീഹാർ സ്വദേശി പിടിയിൽ

മട്ടന്നൂരിൽ 420 ഗ്രാം കഞ്ചാവുമായി ബീഹാർ സ്വദേശി പിടിയിൽ...

Read More >>
ട്രാക്ടർ ഡ്രൈവർ നിയമനം

Apr 18, 2025 05:13 AM

ട്രാക്ടർ ഡ്രൈവർ നിയമനം

ട്രാക്ടർ ഡ്രൈവർ...

Read More >>
Top Stories

News Roundup