---
title: "കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പറശ്ശിനി മടപ്പുരയിൽ നിയന്ത്രണം ഏർപ്പെടുത്തി"
english_title: "Control in Parassini Madappura"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/21953/Control-in-Parassini-Madappura"
published_at: "2022-01-21T11:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ea48aca410d_Picsart_22-01-21_11-15-35-809.jpg"
keywords: []
---

# കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പറശ്ശിനി മടപ്പുരയിൽ നിയന്ത്രണം ഏർപ്പെടുത്തി

> **Lead Summary:** കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പറശ്ശിനി മടപ്പുരയിൽ നിയന്ത്രണം ഏർപ്പെടുത്തി. ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങൾക്കുള്ള അന്നദാനവും ചായ വിതരണവും നിർത്തിവെച്ചു. അതേ സമയം മറ്റു ചടങ്ങുകൾ നടക്കും. വ്യാഴാഴ്ച്ച മുതൽ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെയാണ് ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തജനങ്ങൾക്ക് അന്നദാനവും ചായ വിതരണവും നിർത്തിവെച്ചത്.

## Article Content

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പറശ്ശിനി മടപ്പുരയിൽ നിയന്ത്രണം ഏർപ്പെടുത്തി. ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങൾക്കുള്ള അന്നദാനവും ചായ വിതരണവും നിർത്തിവെച്ചു. അതേ സമയം മറ്റു ചടങ്ങുകൾ നടക്കും. വ്യാഴാഴ്ച്ച മുതൽ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെയാണ് ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തജനങ്ങൾക്ക് അന്നദാനവും ചായ വിതരണവും നിർത്തിവെച്ചത്.

എന്നാൽ പ്രസാദ വിതരണവും കുട്ടികൾകൾക്കുള്ള ചോറൂണ് വഴിപാടും സാധാരണ നിലയിൽ കോവിഡ് മാനദണ്ഡം പാലിച്ച് അനുവദിക്കും. കർശന കോവിഡ് മാന ദണ്ഡങ്ങളോടെ മാത്രമേ ഭക്ത ജനങ്ങൾക്ക് ദർശനം അനുവദിക്കുകയുള്ളുവെന്നും ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.അവലോകന യോഗത്തിലെ തീരുമാനത്തിനനുസരിച്ച് പിന്നീട് പുതിയ തീരുമാനമെടുക്കുമെന്നും ഇവർ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/21953/Control-in-Parassini-Madappura)