---
title: "പേരാവൂരിൽ കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ചിത്രരചന മത്സരം"
english_title: "Kerala Pradesh School Teachers' Association organized a painting competition in Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/220202/kerala-pradesh-school-teachers-association-organized-a-painting-competition-in-peravoor"
published_at: "2024-07-15T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66953529355e6_peravoor.jpg"
keywords: []
---

# പേരാവൂരിൽ കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ചിത്രരചന മത്സരം

> **Lead Summary:**  ഇരിട്ടി: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗത്തിലെ കുട്ടികൾക്കായി പേരാവൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് ചിത്രരചന മത്സരം നടത്തി. 220 ഓളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. ഉപജില്ലാ പ്രസിഡണ്ട് ജാൻസൺ ജോസഫിന്റെ അധ്യക്ഷതയിൽ ഡി സി സി വൈസ് പ്രസിഡണ്ട് സുദീപ് ജെയിംസ് ഉദ്ഘാടനം ചെയ്തു.

## Article Content

 ഇരിട്ടി: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗത്തിലെ കുട്ടികൾക്കായി പേരാവൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് ചിത്രരചന മത്സരം നടത്തി. 220 ഓളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. ഉപജില്ലാ പ്രസിഡണ്ട് ജാൻസൺ ജോസഫിന്റെ അധ്യക്ഷതയിൽ ഡി സി സി വൈസ് പ്രസിഡണ്ട് സുദീപ് ജെയിംസ് ഉദ്ഘാടനം ചെയ്തു.

ഷാജി ടി വി, ഈസ വി.കെ, ശ്രീകാന്ത് കെ, ശ്രീജിത്ത് പി.ആർ, റോയ് സെബാസ്റ്റ്യൻ, ധന്യ.വി, നജ്മ കെ, അമീൻ കെ പി, ഷൈൻ ജോസഫ്, സന്തോഷ് മാത്യു എന്നിവർ ചിത്രരചന മത്സരതിന് നേതൃത്വം കൊടുത്തു. വിജയികളായവർക്ക് ക്യാഷ് അവാർഡും മൊമെന്റേയും നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/220202/kerala-pradesh-school-teachers-association-organized-a-painting-competition-in-peravoor)