കേളകം: എം ജി എം ശാലോം സെക്കൻഡറി സ്കൂളിൽ 2024-25 വർഷത്തെ തിരഞ്ഞെടുക്കപ്പെട്ട സ്കൂൾ ലീഡേഴ്സിന്റെ സത്യപ്രതിജ്ഞ ചടങ്ങും രക്ഷിതാക്കൾക്കായി ലഹരി വിമുക്ത ക്ലാസും സംഘടിപ്പിച്ചു. സ്കൂൾ പി.ടി.എ പ്രസിഡണ്ട് പ്രവീൺ ജോൺ അധ്യക്ഷനായ ചടങ്ങിൽ പേരാവൂർ എക്സൈസ് പ്രിവന്റ്റ്റീവ് ഓഫീസർ ബാബുമോൻ ഫ്രാൻസിസ് ലഹരി വിമുക്ത ബോധവൽകരണ ക്ലാസിന് നേതൃത്വം കൊടുത്തു.
സ്‌കൂളിൽ വാർഷിക പി.ടി.എ ജനറൽ ബോഡി യോഗവും സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ അക്കാദമിക വർഷം ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള അവാർഡ് വിതരണവും ചടങ്ങിൽ നടന്നു. 2024 - 25 വർഷത്തെ പി.ടി.എ ഭാരവാഹികളെ തിരഞ്ഞെടുത്തു. സ്കൂൾ മാനേജർ ഫാദർ സാജു വർഗീസ്സ്, സ്കൂൾ പ്രിൻസിപ്പൽ ടി. വി ജോണി, സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാദർ എൽദോ, ആസിയ തമീം എന്നിവർ സംസാരിച്ചു
A drug-free class was organized at the kelakam school