കേളകം:ശാന്തിഗിരി കൈലാസൻ പടിയിൽ വർഷങ്ങളായി ഭൂമി വിള്ളൽ വ്യാപകമായ സ്ഥലത്തെ കുടുംബങ്ങളെ പുനരധിവസിപ്പിക്കാത്തത് സർക്കാരിൻ്റെ പരാജയമാണെന്നും, നിലവിൽ ഭൂമി വിള്ളൽ ഭീഷണി നേരിടുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കാതിരുന്നതിൻ്റെ ഉത്തരവാദിത്വം സ്ഥലം എം.എൽ.എ യുടെ മേൽ ആരോപിക്കാനുള്ള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിൻ്റെ ശ്രമം ആക്ഷേപകരമാണെന്നും കേളകം മണ്ഡലം കോൺഗ്രസ് നേതാക്കൾ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു. ഭീഷണി നേരിടുന്ന അഞ്ച് കുടുംബങ്ങളെ സർക്കാർ പുനരധിവസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ.സണ്ണി ജോസഫ് എം.എൽ.എ മുൻ വർഷങ്ങളിലും സർക്കാരിൽ സമ്മർദം ചെലുത്തിയിരുന്നു. സർക്കാരിൻ്റെ പരാജയം മറക്കാൻ എം.എൽ.എയെ മറയാക്കാനുള്ള തന്ത്രം ചെറുക്കും.
കൈലാസൻ പടി നിവാസികളായ ത്രേസ്യാമ്മ മുതലപ്ര, തോമസ് മുഞ്ഞനാട്ട്, മാതൃ ചേറ്റുകുഴി (ജോയി), വർഗീസ് വലിയ വീട്ടിൽ, ബേബി തയ്യിൽ എന്നിവരുടെ വീടുകളും, കൃഷിയിടങ്ങളിലുമാണ് വിള്ളലുകളുണ്ടായത്. മുമ്പ് പ്രദേശത്തെ നിരവധി കുടുംബങ്ങളെ 10 ലക്ഷം രൂപ വീതം നൽകി സർക്കാർ പുനരധിവസിപ്പിച്ചിരുന്നു.
നിലവിൽ ഭീതിയുടെ നിഴലിൽ കഴിയുന്ന കുടുംബങ്ങളെ ഉടൻ പൂനരധിവസിപ്പിക്കണമെന്ന് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സന്തോഷ് ജോസഫ്, കെ.പി.സി.സി അംഗം ലിസി ജോസഫ്, ഡി.സി.സി അംഗം വർഗീസ് ജോസ് നടപ്പുറം, ബൂത്ത് പ്രസിഡണ്ട് ബേബി കാക്കനാട്ട് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Failure to rehabilitate families is a failure of the government: Congress