---
title: "ആറളം ഫാമില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വൈഷ്ണവിനെ സണ്ണി ജോസഫ്‌ എം എല്‍ എ സന്ദർശിച്ചു "
english_title: "Sunny Joseph MLA Visits Vaishnav  "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/221584/sunny-joseph-mla-visits-vaishnav"
published_at: "2024-07-20T21:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669bda6442bd4_aralam_farm.jpg"
keywords: []
---

# ആറളം ഫാമില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വൈഷ്ണവിനെ സണ്ണി ജോസഫ്‌ എം എല്‍ എ സന്ദർശിച്ചു 

> **Lead Summary:** ഇരിട്ടി : ആറളം ഫാമിൽ ബ്ലോക്ക് രണ്ടിൽ വച്ച് കാട്ടാനയുടെ അക്രമത്തില്‍ ഗുരുതരമായി പരിക്കുപറ്റി ഇപ്പോള്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ആറളം ഫാം 12 ാം ബ്ലോക്കിലെ താമസക്കാരൻ വൈഷ്ണവിനെ സണ്ണി ജോസഫ്‌ എംഎല്‍ എ സന്ദര്‍ശിച്ചു. കണ്ണൂര്‍ മിംസ് ആശുപത്രയിലെ ചികിത്സയ്ക്ക് ശേഷം തുടര്‍ചികിത്സയ്ക്കയാണ് വൈഷ്ണവിനെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. 15 ലക്ഷത്തോളം രൂപയാണ് വനം വകുപ്പ് മിംസ് ആശുപത്രിയിൽ ചികിത്സക്കായി ചിലവഴിവച്ചത് .

## Article Content

ഇരിട്ടി : ആറളം ഫാമിൽ ബ്ലോക്ക് രണ്ടിൽ വച്ച് കാട്ടാനയുടെ അക്രമത്തില്‍ ഗുരുതരമായി പരിക്കുപറ്റി ഇപ്പോള്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ആറളം ഫാം 12 ാം ബ്ലോക്കിലെ താമസക്കാരൻ വൈഷ്ണവിനെ സണ്ണി ജോസഫ്‌ എംഎല്‍ എ സന്ദര്‍ശിച്ചു. കണ്ണൂര്‍ മിംസ് ആശുപത്രയിലെ ചികിത്സയ്ക്ക് ശേഷം തുടര്‍ചികിത്സയ്ക്കയാണ് വൈഷ്ണവിനെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. 15 ലക്ഷത്തോളം രൂപയാണ് വനം വകുപ്പ് മിംസ് ആശുപത്രിയിൽ ചികിത്സക്കായി ചിലവഴിവച്ചത് .

ഇപ്പോഴും ആശുപത്രി കിടക്കയിൽ തന്നെ കഴിയുന്ന വൈഷ്ണവിന് വിദഗ്‌ധ ചികിത്സ ആവശ്യമാണെന്നും ഇതിൽ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം എന്നും എം എല്‍ എ ആവശ്യപ്പെട്ടു. ജില്ല പഞ്ചായത്ത് മെമ്പര്‍ ലിസ്സി ജോസഫ് എം എല്‍ യോടൊപ്പം വൈഷ്ണവിനെ സന്ദര്‍ശിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/221584/sunny-joseph-mla-visits-vaishnav)