---
title: "സിപിഐ കിസാൻ സഭ പ്രതിനിധി സംഘം അയ്യൻകുന്ന് പാറക്കാമലയിൽ മണ്ണിടിഞ്ഞ പ്രദേശം സന്ദർശിച്ചു"
english_title: "  landslide site at Parakkamala in Ayyankunnu. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/221591/landslide-site-at-parakkamala-in-ayyankunnu"
published_at: "2024-07-20T21:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669bdd6eeae10_cpi_ayyankunnu.jpg"
keywords: []
---

# സിപിഐ കിസാൻ സഭ പ്രതിനിധി സംഘം അയ്യൻകുന്ന് പാറക്കാമലയിൽ മണ്ണിടിഞ്ഞ പ്രദേശം സന്ദർശിച്ചു

> **Lead Summary:** ഇരിട്ടി: സിപിഐ കിസാൻ സഭ പ്രതിനിധി സംഘം അയ്യൻകുന്ന് പാറക്കാമലയിൽ മണ്ണിടിഞ്ഞ പ്രദേശം സന്ദർശിച്ചു. അയ്യൻകുന്ന് പഞ്ചായത്തിലെ പാറക്കാമലയിൽ ഉണ്ടായത് മനുഷ്യ നിർമ്മിത ദുരന്തമാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പ്രതിനിധിസംഘം പറഞ്ഞു. എട്ടോളം വീടുകൾ അപകട ഭീക്ഷണി നേരിടുകയാണ് ഈ കുടുംബങ്ങളെ സ്ഥിരമായി മാറ്റി പാർപ്പിക്കാൻ അടിയന്തിര നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും മണ്ണിടിച്ചൽ ഭീക്ഷണി നേരിടുന്ന കൃഷിയിടങ്ങൾ സർക്കാർ ഏറ്റെടുത്ത് കർഷകർക്ക് ന്യായമായ നഷ്ടപരിഹാരം നൽകണമെന്നും സ്ഥലം സന്ദർശിച്ച സി പി ഐ - കിസാൻ സഭ പ്രതിനിധിസംഘം പറഞ്ഞു. സി പി ഐ മണ്ഡലം സെക്രട്ടറി പായം ബാബുരാജ്, കിസാൻ സഭ മണ്ഡലം സെക്രട്ടറി ശങ്കർ സ്റ്റാലിൻ, സി പി ഐ അയ്യൻ കുന്ന് ലോക്കൽ സെക്രട്ടറി കെ.പി ബാബു, നേതാക്കളായ എൻ വി രവീന്ദ്രൻ, കെ.ബി.ഉത്തമൻ എന്നിവരടങ്ങിയ സംഘമാണ് സ്ഥലം സന്ദർശിച്ചത്. റവന്യ മന്ത്രിക്കും ജില്ലാ കലക്ട്ടർക്കും ബന്ധപ്പെട്ട മറ്റ് അധികാരികൾക്കും പരാതി നൽകുമെന്നും നേതാക്കൾ അറിയിച്ചു.

## Article Content

ഇരിട്ടി: സിപിഐ കിസാൻ സഭ പ്രതിനിധി സംഘം അയ്യൻകുന്ന് പാറക്കാമലയിൽ മണ്ണിടിഞ്ഞ പ്രദേശം സന്ദർശിച്ചു. അയ്യൻകുന്ന് പഞ്ചായത്തിലെ പാറക്കാമലയിൽ ഉണ്ടായത് മനുഷ്യ നിർമ്മിത ദുരന്തമാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പ്രതിനിധിസംഘം പറഞ്ഞു. എട്ടോളം വീടുകൾ അപകട ഭീക്ഷണി നേരിടുകയാണ് ഈ കുടുംബങ്ങളെ സ്ഥിരമായി മാറ്റി പാർപ്പിക്കാൻ അടിയന്തിര നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും മണ്ണിടിച്ചൽ ഭീക്ഷണി നേരിടുന്ന കൃഷിയിടങ്ങൾ സർക്കാർ ഏറ്റെടുത്ത് കർഷകർക്ക് ന്യായമായ നഷ്ടപരിഹാരം നൽകണമെന്നും സ്ഥലം സന്ദർശിച്ച സി പി ഐ - കിസാൻ സഭ പ്രതിനിധിസംഘം പറഞ്ഞു. സി പി ഐ മണ്ഡലം സെക്രട്ടറി പായം ബാബുരാജ്, കിസാൻ സഭ മണ്ഡലം സെക്രട്ടറി ശങ്കർ സ്റ്റാലിൻ, സി പി ഐ അയ്യൻ കുന്ന് ലോക്കൽ സെക്രട്ടറി കെ.പി ബാബു, നേതാക്കളായ എൻ വി രവീന്ദ്രൻ, കെ.ബി.ഉത്തമൻ എന്നിവരടങ്ങിയ സംഘമാണ് സ്ഥലം സന്ദർശിച്ചത്. റവന്യ മന്ത്രിക്കും ജില്ലാ കലക്ട്ടർക്കും ബന്ധപ്പെട്ട മറ്റ് അധികാരികൾക്കും പരാതി നൽകുമെന്നും നേതാക്കൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/221591/landslide-site-at-parakkamala-in-ayyankunnu)