ഇരിട്ടി: ഇരിട്ടി നന്മ പബ്ലിക് ലൈബ്രറി ഗ്രന്ഥലോകം ക്യാമ്പയിൻ വായനശാലാ അംഗം ഉമാദേവിയിൽനിന്നും വാർഷിക വരിസംഖ്യ ഏറ്റുവാങ്ങി നന്മ പബ്ലിക് ലൈബ്രറി സെക്രട്ടറി സി.കെ.ലളിത ഉദ്ഘാടനം ചെയ്തു.
പ്രസിഡണ്ട് കെ. സുരേഷ് അധ്യക്ഷനായി. ലൈബ്രറേറിയൻ ആർ.കെ.മിനി, വായനശാലാ ഭാരവാഹികളായ സന്തോഷ് കോയിറ്റി, വി.പി.സതീശൻ, കെ.മോഹനൻ, സി.കെ.ശശിധരൻ , പ്രീത ബാബു, ഷെൽന തുളസിറാം,എൻ.എം. രത്നാകരൻ എന്നിവർ സംസാരിച്ചു.

Iritty