---
title: "കേളകം പഞ്ചായത്ത് കർഷകദിനാഘോഷം: സംഘാടക സമിതി രൂപീകരിച്ചു "
english_title: "kelakam panchayath "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/222319/kelakam-panchayath"
published_at: "2024-07-23T18:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669fa91a37020_kelakam.jpg"
keywords: []
---

# കേളകം പഞ്ചായത്ത് കർഷകദിനാഘോഷം: സംഘാടക സമിതി രൂപീകരിച്ചു 

> **Lead Summary:** കേളകം: പഞ്ചായത്ത് ഹാളിൽ പഞ്ചായത്ത് പ്രസിഡണ്ട് സി ടി അനീഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഈ വർഷത്തെ കർഷകദിനാഘോഷം വിപുലമായി ആചരിക്കാൻ ധാരണയായി. പഞ്ചായത്തിന്റെയും കൃഷിഭവന്റെയും കുടുംബശ്രീകളുടെയുംവിവിധ കർഷക സമിതികളുടെയും ക്ഷീരോദ്പാദക സഹകരണ സംഘങ്ങളുടെയും വിവിധ ബാങ്കുകളുടെയും സംയുക്താഭിമുഖ്യത്തിൽ ചേർന്ന യോഗത്തിൽ കർഷകദിനാഘോഷം വിപുലമായി ആചരിക്കുന്നതിനായി സംഘാടക സമിതി രൂപീകരിച്ചു.

## Article Content

കേളകം: പഞ്ചായത്ത് ഹാളിൽ പഞ്ചായത്ത് പ്രസിഡണ്ട് സി ടി അനീഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഈ വർഷത്തെ കർഷകദിനാഘോഷം വിപുലമായി ആചരിക്കാൻ ധാരണയായി. പഞ്ചായത്തിന്റെയും കൃഷിഭവന്റെയും കുടുംബശ്രീകളുടെയുംവിവിധ കർഷക സമിതികളുടെയും ക്ഷീരോദ്പാദക സഹകരണ സംഘങ്ങളുടെയും വിവിധ ബാങ്കുകളുടെയും സംയുക്താഭിമുഖ്യത്തിൽ ചേർന്ന യോഗത്തിൽ കർഷകദിനാഘോഷം വിപുലമായി ആചരിക്കുന്നതിനായി സംഘാടക സമിതി രൂപീകരിച്ചു.

ചെട്ടിയാമ്പറമ്പ് സെൻ്റ് ജോൺ ദ ബാപ്റ്റിസ്റ്റ് ചർച്ച് ഓഡിറ്റോറിയത്തിൽ ചിങ്ങം ഒന്നിന് പകൽ പത്ത് മുതൽ വൈകിട്ട് വരെ ആഘോഷം നടക്കും. കർഷകരെ ആദരിക്കൽ, കാർഷിക പ്രദർശനങ്ങൾ, വൈവിധ്യമാർന്ന കലാപരിപാടികൾ, സമ്മാനങ്ങളുടെ നറുക്കെടുപ്പ് എന്നിവയുമുണ്ടാകും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനം ചെയ്യും. കൃഷിവകുപ്പിന്റെയും മറ്റു കാർഷിക സംവിധാനങ്ങളുടെയും ഉന്നത ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുക്കും.

51 അംഗ സംഘാടക സമിതി രൂപീകരിച്ചു. ഭാരവാഹികൾ: പഞ്ചായത്ത് പ്രസിഡന്റ് സി ടി അനീഷ്(ചെയർമാൻ), കൃഷിഓഫീസർ കെ.ജി സുനിൽ (കൺവീനർ)

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/222319/kelakam-panchayath)