പേരാവൂർ: പേരാവൂർ പഞ്ചായത്ത് പരിധിയിൽ വിവിധ മേഖലകളിൽ പാർക്കിംഗ് അനുവദിച്ചിട്ടുള്ള ഓട്ടോറിക്ഷകളുടെ പാർക്കിംഗ് പെർമിറ്റ് നമ്പർ ഓഗസ്റ്റ് 1 മുതൽ 12 വരെയുള്ള ദിവസങ്ങളിൽ പുതുക്കി നല്കുന്നതാണെന്ന് സംയുക്ത ഓട്ടോ തൊഴിലാളി യൂണിയനുമായി ചേർന്ന യോഗത്തിനുശേഷം പഞ്ചായത്ത് പ്രസിഡൻറ് പി പിവേണുഗോപാൽ അറിയിച്ചു. വിവിധ പാർക്കിംഗ് ഏരിയ തിരിച്ചുകൊണ്ടുള്ള ക്യാമ്പ് ആഗസ്റ്റ് ഒന്നാം തീയതി മുതൽ പന്ത്രണ്ടാം തിയ്യതി വരെയുള്ള ദിവസങ്ങളിൽ നടക്കും. ഒന്നാം തീയതി തീയതി വ്യാഴാഴ്ച പേരാവൂർ ടൗണിൽ ഇരട്ടി റോഡിന് പാർക്ക് ചെയ്യുന്ന ഓട്ടോറിക്ഷകളുടെ പെർമിറ്റുകൾ നൽകും.
ഓഗസ്റ്റ് രണ്ടിന് ആരാധന സ്റ്റാൻഡിൽ ഉള്ള ഓട്ടോറിക്ഷകൾക്കും, അഞ്ചാം തീയതി തിങ്കളാഴ്ച പുതുശ്ശേരി റോഡ് (ആശുപത്രി റോഡിലുള്ള) ഓട്ടോറിക്ഷകൾക്കും, ആറാം തീയതി പുതിയ ബസ്റ്റാൻഡിലും സൈറസ് ഹോസ്പിറ്റലിന്റെ മുന്നിലും പാർക്കിംഗ് ചെയ്യുന്ന ഓട്ടോറിക്ഷകൾക്കും, ഏഴാം തീയതി ബുധനാഴ്ച മുരിങ്ങോടി മേൽമുരിങ്ങോടി, നമ്പിയോട്, പെരുമ്പുന്ന പാർക്കിങ് ഏരിയകളിലെ ഓട്ടോകൾക്കും, എട്ടാം തീയതി മണത്തണ, അയോത്തുംചാൽ, കൊട്ടൻചുരം ഓട്ടോകൾക്കും ഒമ്പതാം തീയതി വെള്ളിയാഴ്ച മേലെ തുണ്ടി, താഴെ തുണ്ടി ഓട്ടോകൾക്കും പന്ത്രണ്ടാം തീയതി തിങ്കളാഴ്ച തെറ്റുവഴി, പാലിയാട്ടുകരി, വെള്ളർള്ളി എന്നിവിടങ്ങളിലെ ഓട്ടോകൾക്കും പാർക്കിങ് പെർമിറ്റ് പുതുക്കി നൽകും.
മേൽസൂചിപ്പിച്ച മേഖലകളിലെ ഓട്ടോറിക്ഷകൾ തീരുമാനിച്ച ദിവസങ്ങളിൽ തന്നെ പെർമിറ്റ് പുതുക്കുവാൻ ശ്രദ്ധിക്കേണ്ടതാണെന്നും ആവശ്യമായ എല്ലാ രേഖകളും പോലീസ് വെരിഫിക്കേഷൻ സഹിതം സമർപ്പിക്കേണ്ടതാണെന്നും പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു. യോഗത്തിൽ വിവിധ ഓട്ടോ തൊഴിലാളി യൂണിയൻ പ്രതിനിധികൾ പങ്കെടുത്തു.
Parking Permits Of Autorickshaws In Peravoor Panchayat Limits Renewed