ആറളം ഫാമിലെ പി എസ് സി പരീക്ഷ പരിശീലന ക്യാമ്പിലേക്ക് പുസ്തകങ്ങൾ വിതരണം ചെയ്തു

ആറളം ഫാമിലെ പി എസ് സി പരീക്ഷ പരിശീലന ക്യാമ്പിലേക്ക് പുസ്തകങ്ങൾ വിതരണം ചെയ്തു
Jul 28, 2024 06:35 PM | By sukanya

 ഇരിട്ടി: കണ്ണൂർ എക്സൈസ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ ആറളം ഫാമിലെ യുവജനങ്ങൾക്കായി നടത്തപ്പെടുന്ന പി എസ് സി പരീക്ഷ പരിശീലന ക്യാമ്പിലേക്ക് പുസ്തകങ്ങൾ വിതരണം ചെയ്തു. തൊഴിലാണ് എന്റെ ലഹരി എന്ന മുദ്രാവാക്യവുമായാണ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ പി എസ് സി പരീക്ഷ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നത്. കണ്ണൂർ ജില്ലയിലെ എക്സൈസ് ജീവനക്കാരിൽ നിന്നും പുസ്തക ചലഞ്ചിന്റെ ഭാഗമായി കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി സ്വരൂപിച്ച പുസ്തകങ്ങളാണ് ക്യാമ്പിൽ വിതരണം ചെയ്തത്.

അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ.എ. പ്രനിൽ കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട് കെ. രാജേഷ് അധ്യക്ഷത വഹിച്ചു. ഉത്തര മേഖല ജോയിൻറ് എക്സൈസ് കമ്മീഷണർ കെ. പ്രദീപ്കുമാർ സംഘടന ശേഖരിച്ച പുസ്തകങ്ങൾ ഏറ്റുവാങ്ങി.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്ത് പുസ്തകങ്ങൾ പഠിതാക്കൾക്ക് കൈമാറി.കണ്ണൂർ അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ പി.എൽ ഷിബു, അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ. സന്തോഷ് കുമാർ വാർഡ് മെമ്പർ മിനി ദിനേശൻ, കെ.കെ.സനോജ്, പി. സനൂപ് നിധിൻ ജോസഫ് എന്നിവർ സംസാരിച്ചു.

സംസ്ഥാന കമ്മിറ്റി അംഗം നെൽസൺ തോമസ് ചടങ്ങിന് നന്ദി അറിയിച്ചു.2024 ജൂൺ 9 മുതൽ എല്ലാ ഞായറാഴ്ചകളിലും നടത്തപ്പെടുന്ന സൗജന്യ പിഎസ്‌സി പരിശീലന ക്ലാസിൽ മേഖലയിലെ നിരവധി യുവതി യുവാക്കളാണ് പങ്കെടുക്കുന്നത്.എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥർ തന്നെയാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്.

Books distributed to PSC exam training camp

Next TV

Related Stories
എ‍ഡിഎമ്മിന്റെ മരണം: ദിവ്യയ്ക്ക് സംരക്ഷണം തുടർന്ന് പൊലീസ്; 11ാം ദിവസവും ചോദ്യം ചെയ്യാതെ ഒളിച്ചുകളി

Oct 27, 2024 10:56 AM

എ‍ഡിഎമ്മിന്റെ മരണം: ദിവ്യയ്ക്ക് സംരക്ഷണം തുടർന്ന് പൊലീസ്; 11ാം ദിവസവും ചോദ്യം ചെയ്യാതെ ഒളിച്ചുകളി

എ‍ഡിഎമ്മിന്റെ മരണം: ദിവ്യയ്ക്ക് സംരക്ഷണം തുടർന്ന് പൊലീസ്; 11ാം ദിവസവും ചോദ്യം ചെയ്യാതെ...

Read More >>
യൂത്ത് ഫോർ പ്രിയങ്ക ക്യാമ്പയിനുമായി യുഡിവൈഫ്

Oct 27, 2024 05:03 AM

യൂത്ത് ഫോർ പ്രിയങ്ക ക്യാമ്പയിനുമായി യുഡിവൈഫ്

യൂത്ത് ഫോർ പ്രിയങ്ക ക്യാമ്പയിനുമായി...

Read More >>
നേതാക്കൾ വീടുകളിലേക്ക്; ഗൃഹസന്ദർശന ക്യാമ്പയിന് തുടക്കം

Oct 27, 2024 05:01 AM

നേതാക്കൾ വീടുകളിലേക്ക്; ഗൃഹസന്ദർശന ക്യാമ്പയിന് തുടക്കം

നേതാക്കൾ വീടുകളിലേക്ക്; ഗൃഹസന്ദർശന ക്യാമ്പയിന്...

Read More >>
തൊഴിൽ നൈപുണ്യ പരിശീലന പദ്ധതി

Oct 27, 2024 04:53 AM

തൊഴിൽ നൈപുണ്യ പരിശീലന പദ്ധതി

തൊഴിൽ നൈപുണ്യ പരിശീലന...

Read More >>
തൊഴിൽമേളയിൽ 30 പേർക്ക് നിയമനം

Oct 27, 2024 04:49 AM

തൊഴിൽമേളയിൽ 30 പേർക്ക് നിയമനം

തൊഴിൽമേളയിൽ 30 പേർക്ക്...

Read More >>
വാർഡന്മാരെ നിയമിക്കുന്നു

Oct 27, 2024 04:47 AM

വാർഡന്മാരെ നിയമിക്കുന്നു

വാർഡന്മാരെ...

Read More >>
News Roundup