---
title: "വയനാട്ടിൽ ഉരുൾ പൊട്ടൽ: നിരവധിപേർ അകപെട്ടതായി സൂചന "
english_title: "Landslide in Wayanad: Several people trapped "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/223890/landslide-in-wayanad-several-people-trapped"
published_at: "2024-07-30T05:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a82d99c207e_way.jpg"
keywords: []
---

# വയനാട്ടിൽ ഉരുൾ പൊട്ടൽ: നിരവധിപേർ അകപെട്ടതായി സൂചന 

> **Lead Summary:** കൽപ്പറ്റ: വയനാട് മുണ്ടക്കെ ചൂരൽമലയിൽ ഉരുൾപൊട്ടി. പുലർച്ചെ രണ്ട് മണിയോടെ ആയിരുന്നു ഉരുൾപൊട്ടിയത്. വൈത്തിരി താലൂക്ക്, വെള്ളേരിമല വില്ലേജ്, മേപ്പാടി പഞ്ചായത്തിലായിട്ടാണ് ഉരുൾ പൊട്ടിയത്. വീടുകൾ തകർന്നതായും, നിരവധിപേർ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നതായും റിപ്പോട്ടുകൾ ഉണ്ട്. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. അഗ്നിരക്ഷാ സേന, എൻ.ഡി.ആർ.എഫ്. അടക്കമുള്ളവർ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. പ്രദേശത്തേക്കുള്ള ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. റോഡുകൾ ഒലിച്ചുപോയാതായി നാട്ടുകാർ പറയുന്നു.

## Article Content

കൽപ്പറ്റ: വയനാട് മുണ്ടക്കെ ചൂരൽമലയിൽ ഉരുൾപൊട്ടി. പുലർച്ചെ രണ്ട് മണിയോടെ ആയിരുന്നു ഉരുൾപൊട്ടിയത്. വൈത്തിരി താലൂക്ക്, വെള്ളേരിമല വില്ലേജ്, മേപ്പാടി പഞ്ചായത്തിലായിട്ടാണ് ഉരുൾ പൊട്ടിയത്. വീടുകൾ തകർന്നതായും, നിരവധിപേർ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നതായും റിപ്പോട്ടുകൾ ഉണ്ട്. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. അഗ്നിരക്ഷാ സേന, എൻ.ഡി.ആർ.എഫ്. അടക്കമുള്ളവർ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. പ്രദേശത്തേക്കുള്ള ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. റോഡുകൾ ഒലിച്ചുപോയാതായി നാട്ടുകാർ പറയുന്നു.

വൈദ്യുതി ഇല്ലാത്തതിനാൽ രക്ഷാപ്രവർത്തനത്തിനും വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. ബുൾഡോസറെത്തിച്ച് റോഡിലെ മണ്ണ് നീക്കം ചെയ്യാനുള്ള ശ്രമങ്ങളും തുടരുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/223890/landslide-in-wayanad-several-people-trapped)