---
title: "കനത്ത മഴയിൽ കൊട്ടിയൂർ നിടുംപൊയിൽ ഗതാഗത തടസ്സം; പേരാവൂരിൽ വീട് തകർന്നു"
english_title: "Traffic disrupted in Kottiyoor Nidumpoyil due to heavy rains "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/223928/traffic-disrupted-in-kottiyoor-nidumpoyil-due-to-heavy-rains"
published_at: "2024-07-30T08:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a859eb3a5c3_a_1.jpg"
keywords: []
---

# കനത്ത മഴയിൽ കൊട്ടിയൂർ നിടുംപൊയിൽ ഗതാഗത തടസ്സം; പേരാവൂരിൽ വീട് തകർന്നു

> **Lead Summary:**  പേരാവൂർ: തോരാത്ത മഴയിൽ മലയോരത്ത് വൻ നാശനഷ്ട്ടം. പേരാവൂർ കുനിത്തലയിൽ വീട് തകർന്നു. കുനിത്തല ചാള നഗറിലാണ് വീട് തകർന്നത്. കനത്ത മഴയിൽ കണ്ണവം പുഴ കരകവിഞ്ഞ് ഒഴുകിയതോടെ കൂത്തുപറമ്പ് നെടുംപൊയിൽ റോഡിൽ ഗതാഗതം തടസ്സപെട്ടു. പലഭാഗത്തും വെള്ളക്കെട്ടുകൾ രൂപപ്പെട്ടിട്ടുണ്ട്. പ്രദേശത്തെ പല വീടുകളിലും വെള്ളം കയറി. കണ്ണവം മേഖലയിൽ ഒരു കെട്ടിടം മഴയിൽ തകർന്നിട്ടുണ്ട്. ഇരിട്ടി ഉളിയിൽ ഗവ: യു പി സ്കൂളിൽ വെള്ളം കയറി. പേരാവൂർ കല്ലുമുതിര കുന്നിൽ ഒരു വീട് ഭാഗികമായി തകർന്നിട്ടുണ്ട്. മലയോരത്ത് പല സ്ഥലങ്ങളിലും വൈദ്യുതി പോസ്റ്റുകൾ തകർന്നു.

## Article Content

 പേരാവൂർ: തോരാത്ത മഴയിൽ മലയോരത്ത് വൻ നാശനഷ്ട്ടം. പേരാവൂർ കുനിത്തലയിൽ വീട് തകർന്നു. കുനിത്തല ചാള നഗറിലാണ് വീട് തകർന്നത്. കനത്ത മഴയിൽ കണ്ണവം പുഴ കരകവിഞ്ഞ് ഒഴുകിയതോടെ കൂത്തുപറമ്പ് നെടുംപൊയിൽ റോഡിൽ ഗതാഗതം തടസ്സപെട്ടു. പലഭാഗത്തും വെള്ളക്കെട്ടുകൾ രൂപപ്പെട്ടിട്ടുണ്ട്. പ്രദേശത്തെ പല വീടുകളിലും വെള്ളം കയറി. കണ്ണവം മേഖലയിൽ ഒരു കെട്ടിടം മഴയിൽ തകർന്നിട്ടുണ്ട്. ഇരിട്ടി ഉളിയിൽ ഗവ: യു പി സ്കൂളിൽ വെള്ളം കയറി. പേരാവൂർ കല്ലുമുതിര കുന്നിൽ ഒരു വീട് ഭാഗികമായി തകർന്നിട്ടുണ്ട്. മലയോരത്ത് പല സ്ഥലങ്ങളിലും വൈദ്യുതി പോസ്റ്റുകൾ തകർന്നു.

പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട ദുരന്തങ്ങളുണ്ടെങ്കിൽ പൊതുജനങ്ങൾക്ക് സഹായത്തിനായി എമർജൻസി ഓപ്പറേഷൻ സെൻ്ററുമായി ബന്ധപ്പെടാം 0497-2713266,9446682300 Toll Free: 1077 TALUK EMERGENCY OPERATIONS CENTER KANNUR KANNUR-0497 2704969. THALIPARAMBA-0460 2203142. THALASSERY-0490 2343813 IRITTY-0490 2494910 PAYYANNUR-0498 5294844

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/223928/traffic-disrupted-in-kottiyoor-nidumpoyil-due-to-heavy-rains)