കേളകം: ശാന്തിഗിരി കൈലാസംപടിയിൽ ഭൂമിയിൽ വിള്ളൽ വ്യാപിക്കന്നു. കൈലാസൻ പടിയിൽ നിന്നും വെണ്ടേക്കും ചാൽ - ശാന്തിഗിരി ബൈപ്പാസ് റോഡിലെ വിള്ളൽ വർധിച്ചതിനാൽ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ ഗതാഗതം തടസ്സപ്പെട്ടു. വിള്ളലുകൾ വ്യാപിക്കുന്നത് പ്രദേശവാസികളുടെ ഭീതി വർധിക്കുന്നു. മുതലപ്ര ത്രേസ്യാമ്മയുടെ കൃഷി ഭൂമിയിലെ വിള്ളലാണ് കൂടുതൽ ശക്തമായത്.
കൈലാസംപടിയിലും പരിസരത്തെ റോഡുകളിലും വിള്ളൽ വർധിക്കുന്നതായും കണ്ടെത്തി.കഴിഞ്ഞ വർഷം വിള്ളൽ കണ്ടെത്തിയ റോഡിൽ ഇത്തവണ ടാറിംഗ് നടത്തിയിരുന്നെങ്കിലും ആ ഭാഗത്ത് തന്നെയാണ് നിലവിൽ വിള്ളൽ ഉണ്ടായിരിക്കുന്നത്. കൂടാതെ കൃഷി ഭൂമിയിലും ദിവസേന വിള്ളൽ പ്രതിഭാസം വർധിച്ചതായി നാട്ടുകാർ പറയുന്നു.
A rift in the earth is spreading at Kelakam Shantigiri Kailasampadi