മേപ്പാടി: കേരളം കണ്ട ഏറ്റവും വലിയ ദുരന്തമാവുകയാണ് വയനാട് മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപൊട്ടൽ. ഉരുൾപൊട്ടലിൽ അകപ്പെട്ടവരുടെ മൃതദേഹങ്ങൾ ഒഴുകിയെത്തിയത് കിലോമീറ്ററുകൾ അകലെ മലപ്പുറത്ത്. മലപ്പുറം ജില്ലയിൽ ചാലിയാർ പുഴയുടെ വിവിധ ഭാഗങ്ങളിൽനിന്നായി നിരവധി മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ചാലിയാർ പുഴയിൽ കണ്ടെത്തിയത് വയനാട്ടിൽനിന്ന് ഒഴുകിയെത്തിയ മൃതദേഹങ്ങൾ തന്നെയാണെന്ന് ഐ.സി.ബാലകൃഷ്ണൻ എംഎൽഎ പറഞ്ഞു. നിലവിൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 56 ആയി.
അംഗഭംഗം വന്ന നിലയിലാണ് മൃതദേഹങ്ങളിൽ പലതും. ഇത് മരണപ്പെട്ടവരെ തിരിച്ചറിയാനും ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്. കരുതുന്നതിലും ഭീകരമാണ് മുണ്ടക്കൈയിലെ സ്ഥിതിയെന്ന് സംഭവസ്ഥലത്തുള്ള ടി.സിദ്ദിഖ് എംഎൽഎ പ്രതികരിച്ചു. നിലവിൽ ആറോളം മന്ത്രിമാർ വയനാട്ടിൽ ഉണ്ട്. കണ്ണൂരിൽ നിന്നും പുറപ്പെട്ട സൈന്യം ദുരന്ത ഭൂമിൽ എത്തിക്കൊണ്ടിരിക്കുകയാണ്.
So far, 56 deaths have been reported in Wayanad landslide