ജീവൻ കണ്ടെത്താൻ സൈന്യത്തിന്റെ ഡോഗ് സ്‌ക്വാഡ് എത്തും; മരണസംഖ്യ ഉയരുന്നു

ജീവൻ കണ്ടെത്താൻ സൈന്യത്തിന്റെ ഡോഗ് സ്‌ക്വാഡ് എത്തും; മരണസംഖ്യ ഉയരുന്നു
Jul 30, 2024 02:58 PM | By sukanya

മേപ്പാടി: ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 74 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. മേപ്പാടി ഹെൽത്ത് സെന്ററിൽ മാത്രം 48 മൃതദേഹങ്ങളുണ്ട്. മലപ്പുറത്ത് നിലമ്പൂരിന്റെ വിവിധ പ്രദേശങ്ങളിൽനിന്ന് കണ്ടെത്തിയത് ഇരുപതിലേറെ പേരുടെ മൃതദേഹമാണ്. ചാലിയാർ പുഴയിൽ ഒഴുകിയെത്തിയവ ആയിരുന്നു ഇത്.വയനാട് വിംസ് ആശുപത്രിയിലും നിരവധി മൃതശരീരങ്ങൾ ഉണ്ട്. കണ്ടെത്തിയ മൃതദേഹങ്ങളിൽ ഭൂരിഭാഗവും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. വൈത്തിരി താലൂക്ക് ആശുപത്രിയിലും മലപ്പുറം ചുങ്കത്തറ ആശുപത്രിയിലും മൃതദേഹങ്ങൾ ഉണ്ട്. 80 ലേറെ പേർ വിവിധ ആശുപത്രിയിലായി ചികിത്സയിലുണ്ട്. കാണാതായവരെ കുറിച്ച് വിവരം നൽകുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്‌ക്കും ആരംഭിച്ചിട്ടുണ്ട്.

ഇതിനിടയിൽ ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനത്തിനായി മീററ്റ് ആര്‍.വി.സിയില്‍ നിന്ന് സൈന്യത്തിന്റെ ഡോഗ് സ്‌ക്വാഡ് എത്തുമെന്നറിയിച്ചു. രക്ഷ പ്രവർത്തനത്തിന് ഡോഗ് സ്‌ക്വാഡ് ആവശ്യമുണ്ടെന്ന് സർക്കാർ സൈന്യത്തെ അറിയിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനായി നേവിയുടെ 50 അംഗ സംഘവും വയനാട്ടില്‍ എത്തുന്നുണ്ട്. ഇന്ത്യന്‍ നേവിയുടെ റിവര്‍ ക്രോസിംഗ് ടീമാണ് വയനാട്ടില്‍ എത്തുക. അതേസമയം ഉരുള്‍പൊട്ടുലണ്ടായ മുണ്ടക്കൈയില്‍ കുന്നിന്റെ മുകളിലും റിസോര്‍ട്ടിലുമായി ഇരുനൂറിലധികം പേര് ഇപ്പോഴും കുടുങ്ങി കിടക്കുന്നതായി സൂചനകളുണ്ട്. മുണ്ടക്കൈയില്‍ മാത്രം നൂറോളം കുടുംബങ്ങളെയാണ് ദുരന്തം ബാധിച്ചിരിക്കുന്നത്. വീടുകൾ പലതും കാണുന്നില്ല. പൂർണ്ണമായി കാണാതായ കുടുംബങ്ങളും ഉണ്ട്. അതുകൊണ്ടു തന്നെ പല വീടുകളിലും എത്രപേർ ഉണ്ടായിരുന്നു എന്നതിനെ കുറിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. രക്ഷാപ്രവര്‍ത്തനത്തിന് കോഴിക്കോട്ടുനിന്നുള്ള 150 അംഗ സൈനികസംഘം ചൂരല്‍മലയിലെത്തി.

കണ്ണൂരിൽ നിന്നും പുറപ്പെട്ട സൈന്യവും ദുരന്ത മുഖത്ത് എത്തിയിട്ടുണ്ട്. ഇവര്‍ മുണ്ടക്കൈയിലേക്ക് താല്‍ക്കാലിക പാലം നിര്‍മിക്കാനുള്ള സാധ്യതകള്‍ തിരയുകയാണ്. കണ്ണൂര്‍ ഡിഫന്‍സ് സെക്യൂരിറ്റി കോറിലെ 160 പേരടങ്ങുന്ന സംഘവും ബംഗളൂരുവില്‍നിന്ന് സൈന്യത്തിന്റെ മദ്രാസ് എന്‍ജിനീയറിങ് ഗ്രൂപ്പും (എംഇജി) വയനാട്ടില്‍ എത്തും. ഉരുള്‍പൊട്ടലില്‍ പാലം തകര്‍ന്ന സാഹചര്യത്തില്‍ ബദല്‍ സംവിധാനം അടക്കമുള്ള കാര്യങ്ങളാണ് സൈന്യത്തിന്റെ എന്‍ജിനീയറിങ് വിഭാഗം നടപ്പാക്കുക.

The army's dog squad will arrive to find life; The death toll is rising

Next TV

Related Stories
കോട്ടയത്ത് ആത്മഹത്യ ചെയ്ത ജിസ്മോളുടെയും മക്കളുടെയും സംസ്കാരം ഇന്ന്

Apr 19, 2025 02:06 PM

കോട്ടയത്ത് ആത്മഹത്യ ചെയ്ത ജിസ്മോളുടെയും മക്കളുടെയും സംസ്കാരം ഇന്ന്

കോട്ടയത്ത് ആത്മഹത്യ ചെയ്ത ജിസ്മോളുടെയും മക്കളുടെയും സംസ്കാരം...

Read More >>
ഷൈൻ ഉപയോഗിക്കുന്നത് 3 ഫോണുകൾ; വാട്സാപ്പ് ചാറ്റുകളും ഗൂഗിൾ പേ ഇടപാടുകളും പരിശോധിക്കുന്നു

Apr 19, 2025 01:49 PM

ഷൈൻ ഉപയോഗിക്കുന്നത് 3 ഫോണുകൾ; വാട്സാപ്പ് ചാറ്റുകളും ഗൂഗിൾ പേ ഇടപാടുകളും പരിശോധിക്കുന്നു

ഷൈൻ ഉപയോഗിക്കുന്നത് 3 ഫോണുകൾ; വാട്സാപ്പ് ചാറ്റുകളും ഗൂഗിൾ പേ ഇടപാടുകളും...

Read More >>
മട്ടന്നൂര്‍-ഇരിട്ടി റൂട്ടില്‍ ഉളിയില്‍ വീണ്ടും വാഹനാപകടം.

Apr 19, 2025 01:18 PM

മട്ടന്നൂര്‍-ഇരിട്ടി റൂട്ടില്‍ ഉളിയില്‍ വീണ്ടും വാഹനാപകടം.

മട്ടന്നൂര്‍-ഇരിട്ടി റൂട്ടില്‍ ഉളിയില്‍ വീണ്ടും...

Read More >>
ആശ വർക്കർമാരുടെ വിരമിക്കൽ പ്രായം 62 വയസാക്കിയ നടപടി മരവിപ്പിച്ച് സർക്കാർ

Apr 19, 2025 01:06 PM

ആശ വർക്കർമാരുടെ വിരമിക്കൽ പ്രായം 62 വയസാക്കിയ നടപടി മരവിപ്പിച്ച് സർക്കാർ

ആശ വർക്കർമാരുടെ വിരമിക്കൽ പ്രായം 62 വയസാക്കിയ നടപടി മരവിപ്പിച്ച്...

Read More >>
 കണ്ണൂർ സർവകലാശാലയ്ക്കെതിരെ അക്കാദമിക് കൗൺസിൽ അംഗം ഷിനോ പി ജോസ്

Apr 19, 2025 12:28 PM

കണ്ണൂർ സർവകലാശാലയ്ക്കെതിരെ അക്കാദമിക് കൗൺസിൽ അംഗം ഷിനോ പി ജോസ്

'ചോദ്യപ്പേപ്പർ ചോരുമെന്ന് 3 വർഷം മുൻപേ പറഞ്ഞതാണ്; അന്ന് പുച്ഛത്തോടെ തള്ളി'; കണ്ണൂർ സർവകലാശാലയ്ക്കെതിരെ അക്കാദമിക് കൗൺസിൽ...

Read More >>
ഷൈൻ ടോം ചാക്കോ പൊലീസ് സ്റ്റേഷനിൽ ഹാജരായി; 32 ചോദ്യങ്ങളുമായി പൊലീസ്

Apr 19, 2025 11:11 AM

ഷൈൻ ടോം ചാക്കോ പൊലീസ് സ്റ്റേഷനിൽ ഹാജരായി; 32 ചോദ്യങ്ങളുമായി പൊലീസ്

ഷൈൻ ടോം ചാക്കോ പൊലീസ് സ്റ്റേഷനിൽ ഹാജരായി; 32 ചോദ്യങ്ങളുമായി...

Read More >>
Top Stories