കേളകം: ഭൂമിയിൽ വിള്ളൽ സംഭവിച്ച ശാന്തിഗിരി കൈലാസം പടി സിപിഐഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ സന്ദർശിച്ചു. കൃഷി ഭൂമിയിൽ വിള്ളലുണ്ടായ മുതലപ്ര ത്രേസ്യാമ്മയുടെ സ്ഥലത്തും എം വി ജയരാജൻ എത്തിയിരുന്നു. വിള്ളൽ തുടരുന്ന സാഹചര്യത്തിൽ ഇത് ബാധിക്കാൻ സാധ്യതയുള്ള കുടുംബങ്ങളെ മാറ്റി പാർപ്പിക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളും. ശാന്തിഗിരിയിൽ അർഹതയുള്ള എല്ലാവർക്കും പുതിയ വീട് ലഭ്യമാക്കാനുള്ള നടപടി ഉണ്ടാകുമെന്നും അതിനായി ഇക്കാര്യങ്ങൾ റവന്യൂ വകുപ്പിന്റെയും കളക്ടറുടെയും ശ്രദ്ധയിൽ കൊണ്ടുവരുമെന്നും ജയരാജൻ പറഞ്ഞു.
MV Jayarajan Visits Santhigiri Kailasam Padi