കണ്ണൂർ: വയനാട്ടിലേക്ക് പോകുന്നവർ നിർബന്ധമായും വയനാട് താമസക്കാരാണെന്ന് തെളിയിക്കുന്ന ഐഡികാർഡ് കരുതണം. ജനങ്ങൾ അനാവശ്യമായി വയനാട് ദുരന്ത സ്ഥലം സന്ദർശിക്കുന്നതു മൂലം അമിത ഗതാഗത തടസ്സമുണ്ടാക്കുന്നതിനാൽ രക്ഷാപ്രവർത്തനത്തെ ഇത് ബാധിക്കുന്നു. ആയതിനാൽ കൊട്ടിയൂർ ചെക്ക് പോസ്റ്റിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. വയനാട്ടിലേക്ക് പോകുന്നവർ നിർബന്ധമായും വയനാട് താമസക്കാരാണെന്ന് തെളിയിക്കുന്ന ഐഡികാർഡ് കരുതണമെന്നും അല്ലാത്തവരെ കൊട്ടിയൂർ ചെക്ക് പോസ്റ്റിൽ വെച്ച് തടയുന്നതുമായിരിക്കുമെന്നും ജില്ല കളക്ടർ അറിയിച്ചു.
Those going to Wayanad must compulsorily carry an ID card proving that they are residents of Wayanad.