kelakam: ചെട്ടിയാംപറമ്പ, പാറത്തോട്, പൂക്കുണ്ട്, ആനക്കുഴി തുള്ളൽ, പൊയ്യാമല, നരിക്കടവ് എന്നീ പ്രദേശങ്ങളിൽ 31/07/2024 മുതൽ 07/08/2024 കുടിവെള്ള വിതരണം പൂർണ്ണമായും മുടങ്ങും. കൂത്തുപറമ്പ് വാട്ടർ സപ്ലൈ സെക്ഷൻ്റെ കീഴിലുള്ള കേളകം പഞ്ചായത്തിലെ ജലജീവൻമിഷൻ പ്രവൃത്തിയുടെ ഭാഗമായി നിലവിലുള്ള അടക്കാത്തോട് പദ്ധതിയുടെ പമ്പിംഗ് മെയിനിലേക്ക് ഇന്റർകണക്ഷൻ വർക്കും ടാങ്കിൻ്റെ ലീക്ക് പരിഹരിക്കുന്ന പ്രവൃത്തിയും നടക്കുന്നതിനാൽ, ചെട്ടിയാംപറമ്പ, പാറത്തോട്, പൂക്കുണ്ട്, ആനക്കുഴി തുള്ളൽ, പൊയ്യാമല, നരിക്കടവ് എന്നീ പ്രദേശങ്ങളിൽ 31/07/2024 മുതൽ 07/08/2024 കുടിവെള്ള വിതരണം പൂർണ്ണമായും തടസ്സപ്പെടുന്നതാണന്ന് അസിസ്റ്റന്റ്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
Drinking water supply will be disrupted under Adakkathodu Jal Jeevan Mission project.