ബെയ്‌ലി പാലം പണി പൂർത്തിയായി; ഇനി രക്ഷാപ്രവർത്തനത്തിന് വേഗതയേറും

ബെയ്‌ലി പാലം പണി പൂർത്തിയായി; ഇനി രക്ഷാപ്രവർത്തനത്തിന് വേഗതയേറും
Aug 1, 2024 06:23 PM | By sukanya

കല്‍പ്പറ്റ: ദുരന്തഭൂമിയില്‍ ഇന്ത്യൻ സേനയുടെ ബെയ്‌ലി പാലം പണി പൂർത്തിയായി. ഇതോടെ മണ്ണുമാറ്റി യന്ത്രം മുതൽ കൂടുതൽ യന്ത്ര സാമഗ്രികൾ മുണ്ടക്കൈ ദുരന്ത പ്രദേശത്ത് എത്തിക്കാൻ കഴിയും. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാനായി സൈന്യം രാവും പകലും നിർത്താതെ പണിയെടുത്താണ് ബെയ്‌ലി പാലം പണി തീർത്തത്. ഏകശേഷം 24 മണിക്കൂറുകൾ കൊണ്ടാണ് 190 അടി നീളമുള്ള പാലമാണ് ദുരന്ത ഭൂമിയിൽ നിർമ്മിച്ചത്. 24 ടണ്‍ ശേഷിയാണ് പാലത്തിനുള്ളത് മുണ്ടക്കൈയിലേക്കുള്ള പ്രവേശന മാര്‍ഗമായ ഏക പാലം ഉരുള്‍പൊട്ടലില്‍ തകര്‍ന്നിരുന്നു. സൈന്യം നിര്‍മിച്ച താത്കാലിക പാലത്തിലൂടെയും വടം കെട്ടിയുമാണ് ഇതുവരെ ദുരന്തഭൂമിയിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ എത്തിയതും കുടുങ്ങിക്കിടന്നവരെ പുറത്തേക്കെത്തിച്ചതും.

ഹിറ്റാച്ചിയടക്കമുള്ള യന്ത്രസംവിധാനങ്ങള്‍ പുഴയിലൂടെ ഇറക്കിയാണ് ദുരന്തമേഖലയില്‍ എത്തിച്ചത്. ഉരുള്‍ പൊട്ടലില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് മണ്ണ് മാറ്റി പരിശോധിക്കേണ്ടതുണ്ട്. ഇതിനായി കൂടുതല്‍ വലിയ വാഹനങ്ങളും യന്ത്രസാമഗ്രികളും ദുരന്തഭൂമിയേലേക്ക് എത്തിക്കണം. കൂടുതല്‍ യന്ത്രങ്ങള്‍ ചൂരല്‍മലയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ചൂരല്‍മലയില്‍ നിന്ന് മുണ്ടക്കെയിലേക്ക് ബെയ്‌ലി പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായതോടെ ഇത്തരം പ്രവര്‍ത്തനങ്ങളുടെ വേഗം കൂടും.

Bailey Bridge construction completed

Next TV

Related Stories
നാല് വയസുകാരൻ്റെ ദാരുണ മരണം; അപകടത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്ന് പ്രാഥമിക വിലയിരുത്തൽ

Apr 19, 2025 02:28 PM

നാല് വയസുകാരൻ്റെ ദാരുണ മരണം; അപകടത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്ന് പ്രാഥമിക വിലയിരുത്തൽ

നാല് വയസുകാരൻ്റെ ദാരുണ മരണം; അപകടത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്ന് പ്രാഥമിക...

Read More >>
കോട്ടയത്ത് ആത്മഹത്യ ചെയ്ത ജിസ്മോളുടെയും മക്കളുടെയും സംസ്കാരം ഇന്ന്

Apr 19, 2025 02:06 PM

കോട്ടയത്ത് ആത്മഹത്യ ചെയ്ത ജിസ്മോളുടെയും മക്കളുടെയും സംസ്കാരം ഇന്ന്

കോട്ടയത്ത് ആത്മഹത്യ ചെയ്ത ജിസ്മോളുടെയും മക്കളുടെയും സംസ്കാരം...

Read More >>
ഷൈൻ ഉപയോഗിക്കുന്നത് 3 ഫോണുകൾ; വാട്സാപ്പ് ചാറ്റുകളും ഗൂഗിൾ പേ ഇടപാടുകളും പരിശോധിക്കുന്നു

Apr 19, 2025 01:49 PM

ഷൈൻ ഉപയോഗിക്കുന്നത് 3 ഫോണുകൾ; വാട്സാപ്പ് ചാറ്റുകളും ഗൂഗിൾ പേ ഇടപാടുകളും പരിശോധിക്കുന്നു

ഷൈൻ ഉപയോഗിക്കുന്നത് 3 ഫോണുകൾ; വാട്സാപ്പ് ചാറ്റുകളും ഗൂഗിൾ പേ ഇടപാടുകളും...

Read More >>
മട്ടന്നൂര്‍-ഇരിട്ടി റൂട്ടില്‍ ഉളിയില്‍ വീണ്ടും വാഹനാപകടം.

Apr 19, 2025 01:18 PM

മട്ടന്നൂര്‍-ഇരിട്ടി റൂട്ടില്‍ ഉളിയില്‍ വീണ്ടും വാഹനാപകടം.

മട്ടന്നൂര്‍-ഇരിട്ടി റൂട്ടില്‍ ഉളിയില്‍ വീണ്ടും...

Read More >>
ആശ വർക്കർമാരുടെ വിരമിക്കൽ പ്രായം 62 വയസാക്കിയ നടപടി മരവിപ്പിച്ച് സർക്കാർ

Apr 19, 2025 01:06 PM

ആശ വർക്കർമാരുടെ വിരമിക്കൽ പ്രായം 62 വയസാക്കിയ നടപടി മരവിപ്പിച്ച് സർക്കാർ

ആശ വർക്കർമാരുടെ വിരമിക്കൽ പ്രായം 62 വയസാക്കിയ നടപടി മരവിപ്പിച്ച്...

Read More >>
 കണ്ണൂർ സർവകലാശാലയ്ക്കെതിരെ അക്കാദമിക് കൗൺസിൽ അംഗം ഷിനോ പി ജോസ്

Apr 19, 2025 12:28 PM

കണ്ണൂർ സർവകലാശാലയ്ക്കെതിരെ അക്കാദമിക് കൗൺസിൽ അംഗം ഷിനോ പി ജോസ്

'ചോദ്യപ്പേപ്പർ ചോരുമെന്ന് 3 വർഷം മുൻപേ പറഞ്ഞതാണ്; അന്ന് പുച്ഛത്തോടെ തള്ളി'; കണ്ണൂർ സർവകലാശാലയ്ക്കെതിരെ അക്കാദമിക് കൗൺസിൽ...

Read More >>
Top Stories