കൽപ്പറ്റ: വയനാട് മുണ്ടക്കൈ ദുരന്തത്തിൽ മരണം 318 ആയി. ചാലിയാറില്‍ നിന്നും ഇതുവരെ 173 മൃതദേഹങ്ങള്‍ കണ്ടെടുത്തു. 296പേരെ ഇനിയും കണ്ടെത്താനുണ്ട്. ചാലിയാർ നദിയിൽ ഡ്രോണ്‍ ഉപയോഗിച്ച് തിരച്ചില്‍ നടത്താന്‍ ഒരുങ്ങുകയാണ് പൊലീസ് . നാല് ഡ്രോണുകളാണ് മൃതദേഹങ്ങള്‍ തിരയുന്നതിനായി ഉപയോഗിക്കുന്നത്. പൊലീസ് നായകളെയും സ്ഥലത്തെത്തിച്ചു. തിരച്ചില്‍ കാര്യക്ഷമമാക്കുന്നതിനായി നേവിയുടെ സഹായവും തേടിയിട്ടുണ്ട്. വയനാട്ടിലെ രക്ഷാദൗത്യം ഇന്ന് നാലാം ദിവസത്തിലേക്ക് കടന്നു.
മുണ്ടക്കൈയില്‍ ആറ് മേഖലകളായി തിരിഞ്ഞാണ് ഇന്നത്തെ തിരച്ചില്‍. പൊലീസിനും സന്നദ്ധ പ്രവര്‍ത്തകര്‍ക്കുമൊപ്പം കോസ്റ്റ്ഗാര്‍ഡ്, ഫോറസ്റ്റ്, നേവി ടീമുകളും തിരച്ചില്‍ നടത്തും. നാല് ഡോഗ് സ്ക്വാഡ് കൂടി തമിഴ്നാട്ടില്‍നിന്ന് ഇന്നെത്തും. ബെയ്‌ലി പാലത്തിലൂടെ 25 ആംബുലന്‍സുകള്‍ മുണ്ടക്കൈയിലേക്ക് എത്തിക്കും. കാലാവസ്ഥ അനൂകൂലമാണെങ്കിൽ ഇന്ന് ഹെലികോപ്ടറുകളും തിരച്ചിലിന് ഉണ്ടായിരിക്കും.
Landslide: 318 killed; 173 bodies recovered from Chaliyar