ഇരിട്ടി : ജോലി കഴിഞ്ഞ് മടങ്ങുബോൾ ആറളം ഫാമിൽ വച്ച് കാട്ടാനയുടെ അക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് മാസങ്ങളായി ചികിത്സയിൽ കഴിയുന്ന ആറളം ഫാം പന്ത്രണ്ടാം ബ്ലോക്കിലെ വൈഷ്ണവിന്റെ തുടർ ചികിത്സക്കായി വൈഷ്ണവ് ചികിത്സാസഹായ കമ്മിറ്റി രൂപീകരിച്ചു. സണ്ണി ജോസഫ് എം എൽ എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയികുര്യൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ എന്നിവരാണ് കമ്മിറ്റി രക്ഷാധികാരികൾ.
ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ് ചെയർമാനായും, മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ജനാർദ്ദനൻ കൺവീനറായും മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുര്യൻ പൂവത്തിങ്കൽ ട്രഷററായും ബ്ലോക്ക് പഞ്ചായത്ത് അംഗം വി. ശോഭ, ഗ്രാമപഞ്ചായത്ത് അംഗം മിനി ദിനേശൻ, പൊതുപ്രവർത്തകരായ കെ.ബി. ഉത്തമൻ, പി.കെ. രാമചന്ദ്രൻ, വി.കെ. ഗംഗാധരൻ തുടങ്ങിയവർ ഉപഭാരവാഹികളും ആയും ചികിത്സാസഹായ കമ്മിറ്റിയെ നിയന്ത്രിക്കും.
ഒരു കുടുംബത്തിന്റെ അത്താണിയായ വൈഷ്ണവിന്റെ തുടർ ചികിത്സക്കും ജീവിതത്തിനുമായാണ് സുമനസുകളുടെ സഹായം തേടുന്നതെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. സണ്ണി ജോസഫ് എംഎൽഎ ,ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ , ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ് ,മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ജനാർദ്ദനൻ, പൊതുപ്രവർത്തകൻ കെ.ബി. ഉത്തമം എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു. അകൗണ്ട് വിവരം : "വൈഷ്ണവ് ചികിത്സ സഹായ കമ്മറ്റി " , അകൗണ്ട് നമ്പർ : 40450101105436 ,ഐ എഫ് എസ് സി കോഡ് ( IFS Ccode.KLGB0040450) കേരള ഗ്രാമീൺ ബാങ്ക് കീഴ്പ്പള്ളി ശാഖ. ഗൂഗിൾ പേ നമ്പർ 9074294248 .
A medical aid committee has been formed for Vaishnav.