കണ്ണൂർ: കർക്കടക വാവുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 3, 4 ദിവസങ്ങളിൽ നിരുനെല്ലി ക്ഷേത്രത്തിലേക്ക് ഭക്തന്മാരെ പോകാൻ അനുവദിക്കണമെന്ന് ബി ജെ പി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ് കണ്ണൂർ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു. വയനാട് മുണ്ടക്കൈ ഉരുൾ പൊട്ടലുമായി ബന്ധപ്പെട്ട് വായനാട്ടിലേക്കുള്ള വാഹന ഗതാഗതം നിയന്ത്രിക്കുന്ന സാഹചര്യത്തിലാണ് ബലിതർപ്പണത്തിന് തിരുനെല്ലി ക്ഷേത്രത്തിലേക്ക് പോകുന്ന വാഹനങ്ങൾക്ക് യാത്ര സൗകര്യമൊരുക്കണമെന്ന് പി കെ കൃഷ്ണദാസ് ആവശ്യപ്പെടുന്നത്. നൂറുകണക്കിന് വിശ്വാസികളാണ് കേരളത്തിന്റെ നാനാ ഭാഗത്തുനിന്നും ഈ ദിവസങ്ങളിൽ ബലിതർപ്പണത്തിന് തിരുനെല്ലി ക്ഷേത്രത്തിൽ എത്തിച്ചേരുന്നത്.
Devotees Should Be Allowed To Go To Thirunelli For Balitarpanam, Says PK Krishnadas