ഉരുൾപൊട്ടൽ - ഭൂമി വിള്ളൽ ഭീതി:ശാന്തിഗിരിയിൽ കൂടുതൽ കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലെത്തിച്ചു. കൈലാസൻ പടിയിലെ ഭൂമിയിൽ വിള്ളൽ വ്യാപിച്ചതിനെ തുടർന്ന് അവിടെയുള്ള പത്ത് കുടുംബങ്ങളെയും, ശാന്തിഗിരി ഉരുൾപൊട്ടൽ മണ്ണിടിച്ചിൽ ഭീതിയിൽ കഴിയുന്ന 8 കുടുംബങ്ങളെയും, ഉൾപ്പെടുത്തിയാണ് ദുരിതാശ്വാസ ക്യാമ്പ് ശാന്തിഗിരി സ്കൂളിൽ തുറന്നത്. വെള്ളിയാഴ്ച്ച വൈകുന്നേരത്തോടെ മുൻകരുതൽ എന്ന നിലയിൽ ഏഴ് കുടുംബങ്ങളെ കൂടി ദുരിതാശ്വാസ ക്വാമ്പിൽ എത്തിച്ചതായി, വാർഡ് മെമ്പറും പഞ്ചായത്ത് സ്ഥിരം സമിതി അദ്യക്ഷൻ സജീവൻ പാലുമി അറിയിച്ചു.നിലവിൽ 13 കുട്ടികൾ ഉൾപ്പെടെ 68 പേരാണ് ക്യാമ്പിലുള്ളത്.
കേളകം പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷിൻ്റെ നേതൃത്യത്തിലാണ് മേഖലയിലെ ദുരിതാശ്വാസ ക്യാമ്പിൻ്റെ ക്രമീകരണങ്ങൾ നടക്കുന്നത്.
More families have been shifted to relief camps in Shantigiri.