വയനാട്: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ സ്ഥലത്ത് തിരച്ചിലിന് നേതൃത്വം നല്കിയ സൈന്യം ഇന്ന് മടങ്ങുന്നു. സര്‍ക്കാരും ജില്ലാ ഭരണകൂടവും ചേര്‍ന്ന് അല്പസമയത്തിനകം ഇവര്‍ക്ക് യാത്രയയപ്പ് നല്‍കും. ബെയ്ലി പാലം മെയിന്റനന്‍സ് സംഘവും ഹെലികോപ്റ്റര്‍ സെര്‍ച്ച് ടീമും മാത്രമാണ് ഇനി വയനാട്ടില്‍ തുടരുക.
ഇനി എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് അഗ്നിശമനസേന തുടങ്ങിയവർ ചേർന്ന് തിരച്ചിൽ നടത്തും. തിരുവനന്തപുരം, കണ്ണൂര്‍, കോഴിക്കോട്, ബംഗളൂരു ബറ്റാലിയനുകളില്നിന്നായി 500 അംഗ സൈന്യമാണ് ദുരന്തസ്ഥലത്ത് എത്തിയിരുന്നത്.
The army is returning today from wayand disaster zone