കൽപ്പറ്റ: വയനാട്ടിലെ ദുരന്തബാധിതർക്കായി കളക്ഷൻ സെന്‍ററിൽ എത്തിയത് ഏഴ് ടൺ പഴകിയ തുണിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതെല്ലാം സംസ്കരിക്കേണ്ടി വന്നത് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കിയെന്നും ഫലത്തിൽ ഉപദ്രവമായി മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരന്ത മേഖലയിൽ ഇപ്പോൾ തിരച്ചിൽ അവസാനിപ്പിക്കാനുള്ള തീരുമാനമില്ല. ആകാവുന്നത്ര ശ്രമം തുടരും. സ്കൂളുകൾ വേഗത്തിൽ പ്രവർത്തന സജ്ജമാക്കും.
സ്കൂളുകളിലെ ക്യാമ്പുകളിൽ ഉള്ളവർക്ക് പകരം സംവിധാനം ഒരുക്കുമെന്നും പിണറായി വിജയൻ പറഞ്ഞു. 91 സര്‍ക്കാര്‍ ക്വാര്‍ട്ടേ്സുകള്‍ താല്‍ക്കാലിക പുനരധിവാസത്തിനായി സജ്ജമാക്കിയിട്ടുണ്ട്. നാളെ ദുരന്ത ബാധിത മേഖലയിൽ ജനകീയ തെരച്ചിൽ നടക്കും.
Seven tonnes of old clothes arrived at wayanad relief camp