ചുങ്കക്കുന്ന് : സ്കൂൾ വിദ്യാർത്ഥികളിൽ പത്രവായന പ്രോത്സാഹിപ്പിക്കുന്നതിന് മലയാള മനോരമ നടപ്പാക്കുന്ന വായന കളരി പദ്ധതിയിൽ പങ്കാളികളായി ഗവൺമെൻറ് യുപി സ്കൂൾ ചുങ്കക്കുന്ന്. സ്കൂളിലേക്ക് മനോരമ പത്രം സ്പോൺസർ ചെയ്ത പൂർവ്വ വിദ്യാർത്ഥി കൂടിയായ മാത്യു മാണിപറമ്പിൽ വിദ്യാർത്ഥി പ്രതിനിധി അർനോൾഡിന് പത്രം കൈമാറി. മലയാള മനോരമ സർക്കുലേഷൻ അസോസിയേറ്റ് ഡയറക്ടർ ശ്രീ കെ പി രതീഷ് പദ്ധതി വിശദീകരണം നടത്തി.
ഹെഡ്മാസ്റ്റർ ഇ ആർ വിജയൻ, എസ് എം സി പ്രസിഡണ്ട് ജസ്റ്റിൻ ജെയിംസ്, സീനിയർ അസിസ്റ്റൻറ് ഷാവു കെ വി, സ്റ്റാഫ് സെക്രട്ടറി സിനി കെ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. മനോരമ ഏജൻറ് സാജൻ, ജിയോ ജോയ് എന്നിവർ പങ്കെടുത്തു.
vayana kalari in chunkakunnu school