---
title: "ആറളം ഫാം സ്ക്കൂളിൽ 'ഒപ്പരം 2024' ക്ലാസ് പിടിഎകൾ സംഘടിപ്പിച്ചു"
english_title: "'opparam 2024' in aralam  farm school"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/228045/opparam-2024-in-aralam-farm-school"
published_at: "2024-08-13T20:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bb78fdc4398_opparam.jpg"
keywords: []
---

# ആറളം ഫാം സ്ക്കൂളിൽ 'ഒപ്പരം 2024' ക്ലാസ് പിടിഎകൾ സംഘടിപ്പിച്ചു

> **Lead Summary:**  ഇരിട്ടി: ആറളം ഫാം ഗവ: ഹയർ സെക്കന്ററി സ്ക്കൂളിലാണ് ഒപ്പരം 2024 എന്ന പേരിൽ ക്ലാസ് പിടിഎകൾ സംഘടിപ്പിച്ചത്. 8, 9, 10, ക്ലാസുകളിലെവിദ്യാർത്ഥികളുടെ രക്ഷിതാക്കളെ ഉൾപ്പെടുത്തിയാണ് ഒപ്പരം 2024 നടപ്പാക്കുന്നത്. ആറളം ഫാം സ്ക്കൂളിൽ നടന്ന പരിപാടി പഞ്ചായത്ത് മെമ്പർ മിനി ദിനേശൻ ഉദ്ഘാടനം ചെയ്യ്തു.

## Article Content

 ഇരിട്ടി: ആറളം ഫാം ഗവ: ഹയർ സെക്കന്ററി സ്ക്കൂളിലാണ് ഒപ്പരം 2024 എന്ന പേരിൽ ക്ലാസ് പിടിഎകൾ സംഘടിപ്പിച്ചത്. 8, 9, 10, ക്ലാസുകളിലെവിദ്യാർത്ഥികളുടെ രക്ഷിതാക്കളെ ഉൾപ്പെടുത്തിയാണ് ഒപ്പരം 2024 നടപ്പാക്കുന്നത്. ആറളം ഫാം സ്ക്കൂളിൽ നടന്ന പരിപാടി പഞ്ചായത്ത് മെമ്പർ മിനി ദിനേശൻ ഉദ്ഘാടനം ചെയ്യ്തു.

പിടിഎ പ്രസിഡന്റ് കൃഷ്ണൻ കോട്ടി അദ്ധ്യക്ഷനായി . സീനിയർ അദ്ധ്യാപകൻ അബ്ദുൾ ഗഫൂർ സ്വാഗതം പറഞ്ഞു. എച്ച് എം ഇൻ ചാർജ് ഒ പി സോജൻ. മുൻ പിടിഎ പ്രസിഡന്റ് കെ.ബി. ഉത്തമൻ, ഹോസ്റ്റൽ വാർഡൻ സരിത അധ്യാപകൻ പ്രജീഷ് ടി.വി സ്റ്റാഫ് സെക്രട്ടറി രവീന്ദ്രബാബു എന്നിവർ സംസാരിച്ചു.

അദ്ധ്യാപകരായ സിന്ധ്യ എസ് , സുഭാഷ്, പുഷ്പ, അനൂപ്, നിർമ്മൽ, ജിൻസി, ഷബാന, തുടങ്ങിയവർ ക്ലാസ് പിടി എകൾക്ക് നേതൃത്വം നൽകി സ്കൂൾ കൗൺസിലർ സോനു സ്ക്കറിയ ക്ലാസെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/228045/opparam-2024-in-aralam-farm-school)