കല്പറ്റ: വയനാട് ഉരുൾപൊട്ടലിൽ ദുരന്തബാധിതരായി ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നവർക്ക് അവശ്യവസ്തുക്കൾ അടങ്ങിയ കിറ്റുകളാണ് യു ഡി എഫിന്റെ നേതൃത്വത്തിൽ വിതരണം ചെയ്യുന്നത്. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ഇടപെടലിലൂടെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് സമാഹരിച്ച ആവശ്യവസ്തുക്കൾ അടങ്ങിയ കിറ്റ് ആദ്യഘട്ടത്തിൽ കൽപ്പറ്റയിലെ വിവിധ ക്യാംപുകളിൽ കഴിയുന്ന രണ്ടായിരത്തോളം വരുന്ന കുടുംബങ്ങൾക്കാണ് വിതരണം ചെയ്യുന്നത്.
അരിയും പലവ്യഞ്‌ജനങ്ങളും മറ്റ് അവശ്യ വസ്തുക്കൾ അടങ്ങുന്ന ഒരു കിറ്റ്, പുതിയ വസ്ത്രങ്ങളും ബെഡ്ഷീറ്റുകളും, അടിവസ്ത്രങ്ങളും ഉൾപ്പെടുന്ന മറ്റൊരു കിറ്റ്, പായയും സ്വെറ്ററും ഉൾപ്പെടുന്ന മൂന്നാമതൊരു കിറ്റ് ഉൾപ്പടെ മുപ്പത്തി എട്ട് ഇനങ്ങളുടെ മൂന്നു കിറ്റുകളായാണ് ഒരു കുടുംബത്തിന് എത്തിച്ചു നൽകുന്നത്. മീനങ്ങാടിയിലെ കളക്ഷൻ സെന്ററിൽ ആദ്യഘട്ടം വിതരണത്തിനുള്ള കിറ്റുകൾ വഹിച്ചുള്ള വാഹനങ്ങൾ എ.പി. അനിൽ കുമാർ എം.എൽ.എ. ഫ്ലാഗ് ഓഫ് ചെയ്‌തു.
എം.എൽ.എ. മാരായ ടി.സിദ്ദിക്ക്, ഐ.സി. ബാലകൃഷ്ണൻ, കെ.കെ. അഹമ്മദ്, ഡി.സി.സി. പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, ടി. മുഹമ്മദ്, കെ.എൽ. പൗലോസ്, പി.കെ. ജയലക്ഷ്മി, പി.പി.അലി, കെ.ഇ. വിനയൻ, എൻ.കെ. റഷീദ്, എൻ.കെ. വർഗീസ്, ടി.ജെ. ഐസക്ക്, പ്രഭാകരൻ നായർ, ഷംഷാദ് മരക്കാർ, റസാക്ക് കല്പറ്റ, വിനോദ്, മാടക്കര അബ്ദുല്ല, എം.ജി. ബിജു, ബിനു തോമസ്, എൻ.യു. ഉലഹന്നാൻ, ബീന ജോസ്, ഒ.ആർ. രഘു, വർഗീസ് മുരിയൻകാവിൽ, മനോജ് ചന്ദനക്കാവ്, ബേബി വർഗീസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. അടുത്ത ഘട്ടത്തിൽ മാനന്തവാടി, ബത്തേരി നിയോജകമണ്ഡലങ്ങളിലെ ദുരിതബാധിതരായ കുടുംബങ്ങൾക്ക് കിറ്റുകൾ വിതരണം ചെയ്യും.
Rahul Gandhi's collected valuables to be sent to relief camp