മണത്തണ : ആചാര പെരുമയോടെ മണത്തണ കുണ്ടേൻ മഹാവിഷ്ണു ക്ഷേത്രത്തിൽ നിറപുത്തരി ചടങ്ങ് നടന്നു. ഐശ്വര്യത്തിന്റെയും കാർഷിക സമൃദ്ധിയുടെയും പ്രതീകമായ നിറപുത്തരി ചടങ്ങുകൾക്ക് ആവശ്യമായ കതിർ കറ്റകൾ തലേദിവസം തന്നെ ക്ഷേത്രത്തിൽ എത്തിച്ചിരുന്നു. മേൽശാന്തി നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നടന്ന വിശേഷാൽ പൂജകൾക്ക് ശേഷം നിറപുത്തരി സമർപ്പിച്ചു.
പൂജിച്ച കതിർ ഭക്തർക്ക് പ്രസാദമായി നൽകി. സേതുനാഥ വാര്യർ, ബാലകൃഷ്ണമാരാർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി കൊട്ടിയൂർ ദേവസ്വം ട്രസ്റ്റിമാരായ തിട്ടയിൽ നാരായണൻ നായർ, ആക്കൽ ദാമോദരൻ നായർ എന്നിവരും നിരവധി ഭക്തജനങ്ങളും ചടങ്ങിൽ പങ്കെടുത്തു.
Niraputharyatmanathana