തൊണ്ടിയിൽ: പേരാവൂർ ആർട്സ് ആൻഡ് സ്പോർട്സ് സൊസൈറ്റി (പാസ് ) മുൻ പ്രസിഡണ്ടായിരുന്ന എ ടി രാമചന്ദ്രന്റെ നിര്യാണത്തിൽ അനുശോചനയോഗം ചേർന്നു. പാസ് ഓഫീസിൽ വച്ച് ചേർന്ന യോഗത്തിൽ പ്രസിഡണ്ട് ടോമി താഴത്തു വീട്ടിൽ അനുശോചന പ്രമേയം അവതരിപ്പിച്ചു. രക്ഷാധികാരി കുട്ടിച്ചൻ എംസി , സെക്രട്ടറി നിധീഷ് വിൽസൺ, ബിനോയി ജോൺ, തോമസ് ജേക്കബ്, ജോണി തോമസ് , ഡോ: മനോജ് കുമാർ, പാപ്പച്ചൻ കുന്നത്ത്, ഫ്രാൻസിസ് കെ ജെ, റോജി ചെല്ലംകോട്ട് എന്നിവർ സംസാരിച്ചു.
Condolence Meeting Held On The Death Of A T Ramachandran