പടിയൂർ: കല്ല്യാട് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ ആഭിമുഖ്യത്തിൽ കല്ല്യാട് കൃഷിഭവൻ ഹാളിൽ വെച്ച് നടത്തപ്പെട്ട കർഷക ദിനാചരണ പരിപാടിയിൽ നൂറോളം കർഷകർ പങ്കെടുത്തു. ചടങ്ങിൽ മികച്ച കർഷകരെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആർ.മിനിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബി.ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. അസിസ്റ്റൻ്റ് കൃഷി ഓഫീസർ ജോസ് കുര്യൻ സ്വാഗതം പറഞ്ഞു.
കർഷകർ തങ്ങളുടെ കാർഷികാനുഭവങ്ങൾ വിവരിച്ചു. ആദരിക്കപ്പെട്ട കർഷകർക്ക് മൊമൻ്റോയും വേപ്പിൻ പിണ്ണാക്ക്, മൈക്രോ ഫുഡ് എന്നിവയുടെ കിറ്റ്, ഭൗമ സൂചിക പദവി ലഭിച്ച കുററ്യാട്ടൂർ മാവ് ഗ്രാഫ്റ്റ് എന്നിവ നൽകി. കർഷകർക്കുള്ള സേവനങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന കതിർ ആപ് സംബന്ധിച്ച് കൃഷി അസിസ്റ്റൻ്റ് വിജിത ഇ കെ വിശദീകരിച്ചു.
ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി കാവനാൽ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ കെ വി തങ്കമണി, വാർഡ് മെമ്പർ രാഖി രവീന്ദ്രൻ, ടി ശ്രീജ, സെബാസ്റ്റ്യൻ എ സി, അയൂബ് മഞ്ഞാങ്കരി എന്നിവർ സംസാരിച്ചു.
Farmers' Day Was Celebrated in Kalliad Grama Panchayat