ഇരിട്ടി: സിപിഐ ഇരിട്ടി മണ്ഡലം ജനറൽ ബോഡി യോഗം ഇരിട്ടി ഫാൽക്കൺ പ്ലാസ ഓഡിറ്റോറിയത്ത് വെച്ച് നടന്നു. കെ.പി കുഞ്ഞികൃഷ്ണൻന്റെ അദ്ധ്യക്ഷതയിൽ സി പി ഐ ദേശീയ സമിതി അംഗം സത്യൻ മൊകേരി യോഗം ഉദ്ഘാടനം ചെയ്യതു. സി പി ഐ ജില്ലാ സെക്രട്ടറി സിപി സന്തോഷ് കുമാർ സംഘടന കാര്യങ്ങൾ റിപ്പോർട്ട് ചെയ്തു.
കെ.ടി ജോസ് അഡ്വ: വി ഷാജി, പായം ബാബുരാജ്, ശങ്കർ സ്റ്റാലിൻ, കെ ആർ ലിജുമോൻ, എൻ വി രവീന്ദ്രൻ, ഡോ ജി ശിവരാമകൃഷ്ണൻ, രാജീവൻ മാസ്റ്റർ, കരുണാകരൻ പി കെ, റീന ടീച്ചർ, ദേവിക കൃഷ്ണൻ, മിന അശോകൻ, എ.സി സെബാസ്റ്റ്യൻ, എം ദിനേശൻ, ആർ സുജി, കെ.പി ബാബു, കെ.പി പത്മനാഭൻ എന്നിവർ സംസാരിച്ചു.
മികച്ച രീതിയിൽ മെഡിക്കൽ പഠനം പൂർത്തിയാക്കിയ സിതാര അബ്ദുൽ സത്താർ, അഷിത അശോക് എന്നിവരെ യോഗത്തിൽ ആദരിച്ചു
cpi iritty mandalam general body