കരിക്കോട്ടക്കരി: ഇരിട്ടി ബ്ലോക്ക് പഞ്ചായത്തും കശുവണ്ടി കൊക്കോ വികസന ഡയറക്ടറേറ്റ് കൊച്ചിയും സംയുക്തമായി നടപ്പിലാക്കുന്ന 'കശുമാവ് പുതുകൃഷി' പദ്ധതിയുടെ ഇരിട്ടി ബ്ലോക്ക് തല വിതരണം കരിക്കോട്ടക്കരിയിൽ വച്ച് നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധൻ വിതരണം ഉദ്‌ഘാടനം ചെയ്തു. കശുവണ്ടി കൊക്കോ വികസന ഡയറക്ടറേറ്റ് ഫീൽഡ് ഓഫീസർ വിനീത് ലൂക്കോസ്, യങ്ങ് പ്രൊഫഷണൽ അനന്യ സൂസൻ എന്നിവർ പദ്ധതിയേപ്പറ്റിയുള്ള വിശദീകരണങ്ങൾ നൽകി.
2024 -25 സാമ്പത്തിക വർഷം ഇരട്ടി ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ 100 ഹെക്ടർ സ്ഥലത്താണ് കശുമാവ് പുതു കൃഷി പദ്ധതി നടപ്പിലാക്കുന്നത്. അത്യുൽപാദനശേഷിയുള്ള വെങ്കുർള്ള സെവൻ എന്നയിനം കശുമാവിൽ തൈകൾ ആണ് വിതരണം ചെയ്യുന്നത്. ഇതുവഴി കർഷകരുടെ ഉൽപാദനം ഇരട്ടിയാക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്. ഇരട്ടി ബ്ലോക്ക് പഞ്ചായത്തും കശുവണ്ടി കൊക്കോ വികസന ഡയറക്ടറേറ്റ് കൊച്ചിയും സംയുക്തമായി നടപ്പിലാക്കുന്ന കശുമാവ് പുതു കൃഷി പദ്ധതിയുടെ ഇരട്ടി ബ്ലോക്ക് തല വിതരണം കരിക്കോട്ടക്കരിയിൽ വച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധൻ നിർവഹിക്കുകയുണ്ടായി. കശുവണ്ടി കൊക്കോ വികസന ഡയറക്ടറേറ്റ് ഫീൽഡ് ഓഫീസർ വിനീത് ലൂക്കോസ്, യങ്ങ് പ്രൊഫഷണൽ അനന്യ സൂസൻ എന്നിവർ പദ്ധതിയേപ്പറ്റിയുള്ള വിശദീകരണങ്ങൾ നൽകി.
2024 25 സാമ്പത്തിക വർഷം ഇരട്ടി ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ 100 ഹെക്ടർ സ്ഥലത്താണ് കശുമാവ് പുതു കൃഷി പദ്ധതി നടപ്പിലാക്കുന്നത്. അത്യുൽപാദനശേഷിയുള്ള വെങ്കുർള്ള സെവൻ എന്നയിനം കശുമാവിൽ തൈകൾ ആണ് വിതരണം ചെയ്യുന്നത് . ഇതുവഴി കർഷകരുടെ ഉൽപാദനം ഇരട്ടിയാക്കാൻ സാധിക്കും .
Double block level distribution of 'cashew nut' scheme