ഇരിട്ടി : ആറളം ഫാം പുനരധിവാസ മേഖലയിൽ ബ്ലോക്ക് 13 ൽ കരിക്കൻ മുക്കിൽ കാട്ടാന കൃഷി നശിപ്പിച്ചു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. പുനരധിവാസ മേഖലയിലെ താമസക്കാരനായ കരിക്കന്റെയും, നങ്ങയുടെയും വീട്ടുമുറ്റത്തെ തെങ്ങും വാഴകളുമാണ് ആന നശിപ്പിച്ചത്. ബ്ലോക്ക് 13 ലെ പ്രധാന റോഡിനോട് ചേർന്ന കരിക്കന്റെ വീടിന്റെ മുറ്റത്താണ് ആന ഭീകരന്തരീക്ഷം സൃഷ്ടിച്ചത്.
വീടിന്റെ മുറ്റത്തെത്തിയ ആന കൃഷികൾ നശിപ്പിച്ചതോടെ പ്രദേശവാസികൾക്ക് ഭീതിയിൽ ആയിരിക്കുകയാണ്. വൈകുന്നേരമായാൽ വീടിന് വെളിയിൽ വരാൻ കഴിയാത്ത സാഹചര്യം ആണെന്ന് പ്രദേശവാസികൾ പരാതി പറയുന്നു. ആറളം ഫാമിലെ കൃഷിയിടത്തിൽ നിന്നും തുരത്തുന്ന ആനകൾ പുനരധിവാസ മേഖലയിലെ ആളൊഴിഞ്ഞ കാടുപിടിച്ച് പ്രദേശങ്ങളിൽ തമ്പടിക്കുകയും രാത്രി കാലങ്ങളിൽ പുനരധിവാസ മേഖലയിലെ കൃഷിയിടങ്ങളിൽ വ്യാപകമായി കൃഷി നശിപ്പിക്കുന്നതും പതിവായിരിക്കുകയാണ്.
കാട്ടാന ശല്യത്തിന് പരിഹാരമായി നിർമ്മിക്കുന്ന ആന മതിലിന്റെ നിർമ്മാണം അനന്തമായി നീളുന്നതും ആനകളുടെ ശല്യം വർധിക്കുന്നതിന് കാരണമാകുന്നു.
Wild elephant destroys agriculture again in rehabilitation zone