പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ ബഹളം; യോഗം ബഹിഷ്കരിച്ച് യു ഡി എഫ്

പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ ബഹളം; യോഗം ബഹിഷ്കരിച്ച് യു ഡി എഫ്
Aug 22, 2024 05:00 PM | By sukanya

പേരാവൂർ: ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ ബഹളം, യുഡിഎഫിന്റെ പ്രതിനിധികൾ യോഗം ബഹിഷ്കരിച്ചു. യുഡിഎഫ് അവതരിപ്പിച്ച പ്രമേയത്തിൽ നടന്ന ചർച്ചയെ തുടർന്നായിരുന്നു യോഗത്തിൽ തർക്കം ഉണ്ടായത്. പേരാവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ വരുന്ന പേരാവൂർ താലൂക്ക് ആശുപത്രിയുടെ ഗൈനക്കോളജി വിഭാഗത്തിലെ ശസ്ത്രക്രിയ വിഭാഗം പൂട്ടിയിട്ടതിലും, താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിട നിർമ്മാണം സ്തംഭിച്ചതിലും പ്രതിഷേധിച്ചായിരുന്നു യുഡിഎഫ് പ്രതിനിധി ബൈജു വർഗീസ് പ്രമേയം അവതരിപ്പിച്ചത്.

പേരാവൂർ താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിൽ ശസ്ത്രക്രിയ മുടങ്ങിയിട്ട് ദിവസങ്ങളായിയെന്നും, ഇവിടുത്തെ അനസ്തേഷ്യ ഡോക്ടർ സ്ഥലംമാറ്റം വാങ്ങി പോയതോടുകൂടി അനസ്തേഷ്യ നൽകാൻ ഡോക്ടർ ഇല്ലാത്തതിനാൽ പേരാവൂർ താലൂക്ക് ആശുപതിയിൽ സർജറി മുടങ്ങിയ അവസ്ഥയാണുള്ളത്, അതുകൊണ്ടുതന്നെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ എത്തുന്ന പ്രസവ സംബന്ധമായ സർജറി വേണ്ട യുവതികളെ മറ്റ് ആശുപത്രിയിലേക്ക് പറഞ്ഞയക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ മറ്റ് ആശുപത്രികളിലേക്ക് പറഞ്ഞയക്കുന്ന ആളുകളിൽ തന്നെ രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കാൻ ആശുപത്രി അധികൃത ശ്രമിക്കുന്നുവെന്നും സാമൂഹ്യപരമായി പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന ആളുകൾക്ക് യാതൊരു തരത്തിലുള്ള റഫറൻസ് ലെറ്ററും നൽകാതെ പറഞ്ഞയക്കുകയും എന്നാൽ ആശുപത്രിയിലെ ജീവനക്കാരുടെ അടുപ്പക്കാർക്ക് റഫറൻസ് ലെറ്ററുകൾ നൽകി മുൻഗണന ലഭിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുന്നത് പതിവാണെന്നും ഇത്തരം വിഭജനങ്ങൾ വെച്ച് പൊറുപ്പിക്കാൻ പാടില്ലെന്നും പ്രമേയത്തിൽ പറയുന്നു.

ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലെ ശസ്ത്രക്രിയ എത്രയുംപ്പെട്ടെന്ന് ആരംഭിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്നും, പാതിവഴിയിൽ മുടങ്ങിയ പേരാവൂർ താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിട നിർമ്മാണം എത്രയും പെട്ടെന്ന് പു:നരാരംഭിക്കണമെന്നും യു ഡി എഫ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. തുടർന്ന് ഭരണസമിതിയിൽനിന്നും ലഭിച്ച മറുപടി യു ഡി എഫ് അംഗങ്ങൾക്ക് സ്വീകാര്യമായിരുന്നില്ല.

പ്രസിഡന്റിന്റെ മറുപടി യുക്തിക്ക് നിരക്കാത്തതാണെന്നും പേരാവൂർ താലൂക്ക് ആശുപത്രിയെ തകർത്തുകൊണ്ട് സ്വകാര്യ ലോബിയെ സംരക്ഷിക്കുന്ന രൂപത്തിലുള്ള പ്രവർത്തനമാണ് പേരാവൂരി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടേതെന്നും ആരോപിച്ചാണ് യു ഡി എഫ്‍ പ്രതിനിധികൾ യോഗം ബഹിഷ്കരിച്ചത്. തുടർന്ന് യുഡിഎഫ് പ്രതിനിധികളായ ബൈജു വർഗ്ഗീസ്, ഇന്ദിരാ ശ്രീധരൻ, പാൽ ഗോപാലൻ എന്നിവർ പ്ലക്കാർഡുകളുമായി പ്രതിക്ഷേധ പ്രകടനവും നടത്തി.

Peravoor Block Panchayat Meeting; UDF Boycotts Meeting

Next TV

Related Stories
യൂത്ത് ഫോർ പ്രിയങ്ക ക്യാമ്പയിനുമായി യുഡിവൈഫ്

Oct 27, 2024 05:03 AM

യൂത്ത് ഫോർ പ്രിയങ്ക ക്യാമ്പയിനുമായി യുഡിവൈഫ്

യൂത്ത് ഫോർ പ്രിയങ്ക ക്യാമ്പയിനുമായി...

Read More >>
നേതാക്കൾ വീടുകളിലേക്ക്; ഗൃഹസന്ദർശന ക്യാമ്പയിന് തുടക്കം

Oct 27, 2024 05:01 AM

നേതാക്കൾ വീടുകളിലേക്ക്; ഗൃഹസന്ദർശന ക്യാമ്പയിന് തുടക്കം

നേതാക്കൾ വീടുകളിലേക്ക്; ഗൃഹസന്ദർശന ക്യാമ്പയിന്...

Read More >>
തൊഴിൽ നൈപുണ്യ പരിശീലന പദ്ധതി

Oct 27, 2024 04:53 AM

തൊഴിൽ നൈപുണ്യ പരിശീലന പദ്ധതി

തൊഴിൽ നൈപുണ്യ പരിശീലന...

Read More >>
തൊഴിൽമേളയിൽ 30 പേർക്ക് നിയമനം

Oct 27, 2024 04:49 AM

തൊഴിൽമേളയിൽ 30 പേർക്ക് നിയമനം

തൊഴിൽമേളയിൽ 30 പേർക്ക്...

Read More >>
വാർഡന്മാരെ നിയമിക്കുന്നു

Oct 27, 2024 04:47 AM

വാർഡന്മാരെ നിയമിക്കുന്നു

വാർഡന്മാരെ...

Read More >>
കുടിവെള്ള വിതരണം മുടങ്ങും

Oct 27, 2024 04:43 AM

കുടിവെള്ള വിതരണം മുടങ്ങും

കുടിവെള്ള വിതരണം...

Read More >>
News Roundup