ഇരിട്ടി : ആറളം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ പ്രഥമ ശുശ്രൂഷ യജ്ഞവും ദുരന്ത ലഘൂകരണ ബോധവൽക്കരണ സെഷനും അലർട്ട് 2024 സംഘടിപ്പിച്ചു .
ദുരന്തങ്ങളും അപകടങ്ങളും നേരിടുന്നതിൽ കുട്ടികൾക്ക് അപബോധം നൽകുകയും പ്രഥമ ശുശ്രൂഷ നൽകുന്നതിൽ പരിശീലനം നൽകുകയും ആണ് ലക്ഷ്യം. ഗ്രാമപഞ്ചായത്ത് അംഗം ഷൈൻ ബാബു ഉദ്ഘാടനം ചെയ്തു.
പ്രധാനാധ്യാപിക ലിൻറു കുര്യൻ അധ്യക്ഷത വഹിച്ചു . ജില്ലാ കോഡിനേറ്റർ സക്കരിയ വിളക്കോട് പദ്ധതി വിശദീകരിച്ചു. ഫയർ ആൻഡ് റെസ്ക്യൂ സീനിയർ ഓഫീസർ സന്ദീപ് പിആർ, ഓഫീസർ ബെന്നി സേവ്യർ എന്നിവർ വിഷയം അവതരിപ്പിച്ചു. എസ് എം സി അംഗം പ്രേമ ദാസൻ കെ, പി ടി എ അംഗം റസിയ , സ്റ്റാഫ് സെക്രട്ടറി റീന ഫിലിപ്പ് , ഷിജേഷ് ടി വി, സിനി വർഗീസ്, ശഹർബാന കെ, പ്രവീണ തുടങ്ങിയവർ സംസാരിച്ചു.
Alert 24 in aralam school