കേളകം: സർവ്വദേശീയ ഗണേശോൽസവം സ്റ്റേഷൻ പരിധിയിൽ സമാധാനപൂർവ്വം ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ട് കേളകം പോലീസ് സ്‌റ്റേഷനിൽ സർവ്വകക്ഷി സമാധാന കമ്മറ്റി യോഗം നടത്തി. സ്റ്റേഷൻ ഹൗസ് ഓഫീസർ വി.വി.ശ്രീജേഷിൻ്റെ അദ്യക്ഷതയിൽ നടന്ന യോഗത്തിൽ സന്തോഷ് ജോസഫ് മണ്ണാർകുളം, വിൽസൻ കൊച്ചുപുരക്കൽ (കോൺഗ്രസ്), കെ.പി.ഷാജി, കെ.എൻ.സുനീന്ദ്രൻ (സി.പി.എം), പി.ജി.സന്തോഷ് (ബി.ജെ.പി.), കൊച്ചിൻ രാജൻ ( യുണൈറ്റഡ് മർച്ചന്റ് ചേംബർ കേളകം യൂണിറ്റ് പ്രസിഡന്റ് ), കെ.എം.അബ്ദുൽ അസീസ് (പ്രസ് ഫോറം ), എ.എസ് ഐ മാരായ സുനിൽ വളയങ്ങാടൻ, ജി.സജേഷ് തുടങ്ങിയവർ പങ്കെടുത്തു.
ഉൽസവാഘോഷങ്ങൾ സമാധാനപൂർണ്ണമാക്കാൻ അതത് സംഘാടകരുടെ ഭാഗത്തുനിന്ന് ഉത്തരവാദിത്വപൂർണമായി നടപടി ഉണ്ടാവുകയും, ഉൽസവം, പാർട്ടിസമ്മേളനങ്ങൾ, പൊതുയോഗങ്ങൾ ഉൾപ്പെടെയുള്ളവക്കായി സ്ഥാപിക്കുന്ന പ്രചരണ ബോർഡുകൾ സമയബന്ധിതമായി ബന്ധപ്പെട്ടവർ നീക്കം ചെയ്യണമെന്നും, നിലനിൽക്കുന്ന സമാധാന അന്തരീക്ഷം കാത്ത് സൂക്ഷിക്കാൻ ജാഗ്രത വേണമെന്നും യോഗം തീരുമാനിച്ചു. പോലീസ് സ്റ്റേഷൻ പരിധിയിൽ മോഷണങ്ങൾ പതിവാകുന്നതായും, കൂടുതൽ ജാഗ്രത വേണമെന്നും പോലീസ് അറിയിച്ചു.
All-party peace committee meeting held at Kelakam police station