കേളകം: എം.ജി.എം. ശാലേം സെക്കണ്ടറി സ്ക്കൂളിൽ കലോത്സവം നടത്തി. സ്ക്കൂൾ മാനേജർ ഫാദർ സാജു വർഗീസ് അധ്യക്ഷ നായ ചടങ്ങ് നാടൻ പാട്ട് ഗായികയും കലാഭവൻ മണി ഫൗഡേഷൻ ജേതാവുമായ അനുശ്രീ പുന്നാട് ഉദ്ഘാടനം നിർവഹിച്ചു.
സ്റ്റാഫ് സെക്രട്ടറി ആസിയ സി.എ. സ്വാഗതവും സ്ക്കൂൾ പ്രിൻസിപ്പാൾ റ്റി.വി. ജോണി ആമുഖ പ്രസംഗവും നടത്തി. പി.ടി.എ. പ്രസിഡൻ്റ് റെജി കന്നുകുഴിയിൽ ആശംസ അറിയിച്ചു. സ്ക്കൂൾ ഫൈനാട്സ് സെക്രട്ടറി അൻസീർ കെ.എ നന്ദി പ്രകാശനം നടത്തി. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ മത്സരങ്ങളും നടന്നു
Kalolsavam was held at MGM Salem Secondary School kelakam