കൊളക്കാട്: വർഷത്തെ ഇരിട്ടി ഉപജില്ല സ്കൂൾ കലോത്സവത്തിൻ്റെ സംഘാടകസമിതി രൂപീകരണത്തോടനുബന്ധിച്ച് കൊളക്കാട് സാന്തോം ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ചടങ്ങിൽ കലോത്സവത്തിനായുള്ള ആദ്യത്തെ സംഭാവന നൽകി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊളക്കാട് യൂണിറ്റ് 25000 രൂപയുടെ ചെക്ക് കെ വി വി ഇ എസ് കൊളക്കാട് യൂണിറ്റ് പ്രസിഡണ്ട് മനോജ് കെ കെ കലോത്സവത്തിൻ്റെ ട്രഷറർ ഇരിട്ടി എ ഇ ഒ ഇൻ ചാർജ് വിജയന് കൈമാറി.
പേരാവൂർ എം എൽ എ അഡ്വ. സണ്ണി ജോസഫ്, ബ്ലോക്ക് പ്രസിഡൻ്റ് കെ.സുധാകരൻ, പഞ്ചായത്ത് പ്രസിഡൻ്റ് ആൻ്റണി സെബാസ്റ്റ്യൻ എന്നിവരുടെ സാന്നിധ്യത്തിൽ കലോത്സവത്തിൻ്റെ സംഘാടകസമിതി രൂപീകരണത്തോടനുബന്ധിച്ച് കൊളക്കാട് സാന്തോം ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന യോഗത്തിൽ വച്ചാണ് ചെക്ക് കൈമാറിയത്.
KVVESi Kolakkad unit donates Rs 25,000 for sub-district school kalolsavam