കേളകം :കനവ് ബേബിയുടെ നിര്യാണത്തിൽ കേളകം സുഹൃത് സംഘം അനുശോചനം രേഖപ്പെടുത്തി.മർദ്ദിത ജനതയോടപ്പം നിന്ന പ്രമുഖ സാംസ്കാരിക- പ്രതിരോധ പ്രവർത്തകൻ കെ.ജെ. ബേബിയുടെ ആകസ്മിക നിര്യാണത്തിൽ കേളകം സുഹൃത് സംഘം അനുശോചനം രേഖപ്പെടുത്തി. കേരളത്തിലെ സാംസ്കാരിക രംഗത്ത് വിപ്ലവപക്ഷത്ത് നിന്നു കൊണ്ട് ആവിഷ്കാരങ്ങളിലെ തന്മയത്വം കൊണ്ട് അരങ്ങിലെത്തിയ മനുഷ്യസ്നേഹി ആയിരുന്നു കെ.ജെ.ബേബി.
തന്റെ ജീവിതം തന്നെ സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും മാറ്റിനിർത്തപ്പെട്ടവന്റെ മനുഷ്യാവകാശങ്ങൾക്കായി അദ്ദേഹം ചെയ്തതെന്ന് സുഹൃത് സംഘം ഭാരവാഹികളായ തോമസ് കളപ്പുര, ജോസ് ചേരിയിൽ, സുനിൽ പി ഉണ്ണി, എസ്.ടി.രാജേന്ദ്രൻ മാസ്റ്റർ, കെ.എം.അബ്ദുൽ അസീസ് എന്നിവർ അനുസ്മരിച്ചു
Kelakam friends expressed their condolences on the demise of K J Baby.