ഇരിട്ടി: സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ഇരിട്ടി റെയിഞ്ച് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനാഘോഷത്തിൻ്റെ വരവ് അറിയിച്ച് കൊണ്ട് റബീഅ് വിളംബര ജാഥയും തദ്രീ ബ് ജനറൽ മീറ്റും സംഘടിപ്പിച്ചു. കീഴൂർ കെ ടി അബ്ദുല്ല മുസ്ല്യാർ മഖ്ബറ സിയാറത്തിന് ശേഷം കീഴൂർ ജുമാ മസ്ജിദിൽ നിന്ന് ആരംഭിച്ച ജാഥ ഇരിട്ടി ടൗൺ ജുമാ മസ്ജിദിന് സമീപം സമാപിച്ചു. സയ്യിദ് അബ്ദുല്ല ഫൈസി തൊട്ടിപ്പാലം പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.
സമസ്ത വിദ്യാഭ്യാസ ബോർഡ് മുഫത്തിശ് മുസ്തഫ ദാരിമി കരുവാര ക്കുണ്ട് ജനറൽ മീറ്റ് ഉദ്ഘാടനം ചെയ്തു. റെയിഞ്ച് പ്രസിഡണ്ട് ഉമർ മുഖ്താർ ഹുദവി അധ്യക്ഷനായി. റെയിഞ്ച് ജനറൽ സെക്രട്ടറി അൻവർ ഹൈദരി, കെ.പി നൗഷാദ് മുസ്ല്യാർ, ടി.കെ ജലീൽ ഫൈസി കീഴ്പ്ള്ളി, അബ്ദുന്നാസിർ ഹുദവി, കോയക്കുട്ടി മൗലവി, മുസ്തഫ മൗലവി കീഴുർ, ഹാഷിം മൗലവി, ഹുസൈൻ മുസ്ല്യാർ പയഞ്ചേരി എന്നിവർ റബീഅ് ജാഥക്ക് നേതൃത്വം നൽകി. കാലത്ത് 9 മണിക്ക്കീഴൂർ സിറാജുൽ ഇസ്ലാം മദ്റസയിൽ വെച്ച് നടന്ന കെ.കെ കുഞ്ഞിമൂസ ഹാജി അനുസ്മരണ പ്രഭാഷണം കെ.എസ് അലി മൗലവി നിർവ്വഹിച്ചു.
പി.കെ പി ഉസ്താദ് അനുസ്മരണത്തിന് ഉമർ മുഖ്താർ ഹുദവി നേതൃത്വം നൽകി. യഹിയ ഹിശാമി മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. ടി.കെ ശരീഫ് ഹാജി , ഖുബൈബ് ഹുദവി, കുഞ്ഞിമുഹമ്മദ് ഹാജി തൊട്ടിപ്പാലം, അബ്ദുന്നാസർ ഹാജി പയഞ്ചേരി, ജഅഫർ കീഴൂർ, മുബശ്ശിർ ഹുദവി എന്നിവർ സംസാരിച്ചു.
Iritty Range Organized General Meet And RabiA Proclamation Rally