കേളകം : അജൈവ പാഴ് വസ്തുക്കൾ ശേഖരിച്ച് കൊണ്ടുപോകുന്നതിനായി കേളകം പഞ്ചായത്ത് വാങ്ങിയ വാഹനം ഹരിത കർമ്മ സേനക്ക് കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് സി ടി അനീഷ് ഫ്ലാഗ് ഓഫ് നടത്തി. വൈസ് പ്രസിഡന്റ് തങ്കമ്മ മേലേകൂറ്റ് അധ്യക്ഷയായി.
സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻമാരായ ടോമി പുളിക്കക്കണ്ടം, പ്രീത ഗംഗാധരൻ, ജീവൻ പാലുമ്മി, സെക്രട്ടറി ഇൻ ചാർജ്ജ് സന്തോഷ് കെ തടത്തിൽ, ഹരിതകർമസേന ഭാരവാഹികളായ ടി എ റൈഹാനത്ത്, ബിന്ദു റെജി തുടങ്ങിയവർ സംസാരിച്ചു.
The vehicle handed over to the Kelakam Haritha Karma Sena.