കേളകം: അടക്കാത്തോട് മുട്ടു മാറ്റിയിൽ വീട്ടമ്മയെ കാണാതായതായി പരാതി. ചീങ്കണ്ണിപ്പുഴയിൽ നാട്ടുകാരും, എമർജൻസി റസ്പോൺസ് ടീമും വ്യാപക തിരച്ചിൽ നടത്തി. മുട്ടുമാറ്റിയിൽ ചെറിയാൻ്റെ ഭാര്യ ഷാൻ്റി യെയാണ് ബുധനാഴ്ച്ച ഉച്ചക്ക് ശേഷം കാണാതായതായി ഭർത്താവ് ചെറിയാൻ കേളകം പോലീസിൽ പരാതി നൽകിയത്.
തുടർന്ന് കേളകം സ്റ്റേഷൻ ഹൗസ് ഓഫീസർ വി.വി.ശ്രീജേഷിൻ്റെ നേതൃത്വത്തിൽ പോലീസും, വനം വകുപ്പ് ജീവനക്കാരും, പേരാവൂർ ഫയർഫോഴ്സ് സംഘവും, നാട്ടുകാരും ചീങ്കണ്ണിപ്പുഴയിൽ ബുധനാഴ്ച്ച രാത്രി ഒമ്പത് മണി വരെ തിരച്ചിൽ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. വീട്ടമ്മയെ ഉച്ചയോടെ പുഴക്കരയിൽ കണ്ടതായി സൂചനയെ തുടർന്നാണ് പുഴയിൽ തിരച്ചിൽ നടത്തിയത്.
കേളകം പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ സജീവൻ പാലുമി, അഞ്ചാം വാർഡ് മെമ്പർ ബിനു മാനുവൽ തുടങ്ങിയവരുടെ നേതൃത്യത്തിൽ നാട്ടുകാരും തിരച്ചിൽ നടത്തി. തിരച്ചിൽ വ്യാഴാഴ്ച രാവിലെ മുതൽ തുടരുമെന്ന് അധികൃതർ അറിയിച്ചു.
Housewife Went Missing From Adakkathodu Muttumatti