നടൻ മുകേഷിനെതിരായ പീഡനക്കേസിൽ പരാതിക്കാരിയുടെ മൊഴിയിൽ വൈരുധ്യങ്ങളെന്ന് കോടതി

നടൻ മുകേഷിനെതിരായ പീഡനക്കേസിൽ പരാതിക്കാരിയുടെ മൊഴിയിൽ വൈരുധ്യങ്ങളെന്ന് കോടതി
Sep 6, 2024 10:55 PM | By sukanya

കൊച്ചി: നടനും എം.എൽ.എയുമായ മുകേഷിനെതിരായ പീഡനക്കേസിൽ പരാതിക്കാരിയുടെ മൊഴിയിലെ വൈരുധ്യങ്ങൾ ചൂണ്ടിക്കാട്ടി കോടതി. ലൈം​ഗിക ബന്ധത്തിന് നിർബന്ധിച്ചെന്ന ആരോപണം നിലനിൽക്കില്ലെന്നാണ് കോടതി വ്യക്തമാക്കുന്നത്. 2022-ൽ ഒരുലക്ഷം രൂപ ആവശ്യപ്പെട്ട് മുകേഷിന് പരാതിക്കാരി അയച്ച വാട്ട്സാപ്പ് സന്ദേശവും കോടതി ചൂണ്ടിക്കാട്ടി.

ഇതിന് പുറമെ കഴിഞ്ഞ പുതുവത്സരദിനത്തിൽ നടി മുകേഷിനയച്ച ആശംസാ സന്ദേശവും ചോദ്യമാകുകയാണ്. പരാതിക്കാരിയുടെ മൊഴിയിൽ ​നിരവധി വൈരുധ്യങ്ങളുണ്ട് എന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. നടിയുടെ ആദ്യത്തെയും രണ്ടാമത്തെയും മൊഴികളിൽ ബലാത്സം​ഗം നടന്നുവെന്ന് വെളിവാകുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. രണ്ടാമത്തെ മൊഴിയിൽ ഈ വൈരുധ്യത്തിന് കാരണം പറയാൻ അവർക്ക് സാധിച്ചിട്ടില്ല. കഴി‍ഞ്ഞമാസം 29-ാം തീയതിയാണ് പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ മുകേഷ് ജാമ്യഹർജി നൽകിയത്. അതിനുശേഷം 30-ാം തീയതി വീണ്ടും നടിയുടെ മൊഴിയെടുത്തിരുന്നു. ഇതിലാണ് വലിയ വൈരുധ്യമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. 2010-ൽ പീഡനം നടന്നെന്ന് പറയുന്ന ദിവസം മുകേഷ് തൻ്റെ ബി.എം.ഡബ്ല്യൂ കാറിൽ പരാതിക്കാരിയുടെ ഫ്ളാറ്റിലെത്തി കൂട്ടിക്കൊണ്ടുപോവുകയും മരടിലെ സ്വന്തം വില്ലയിലെത്തിച്ചാണ് പീഡിപ്പിച്ചതെന്നാണ് നടി പരാതിയിൽ പറഞ്ഞിരുന്നത്.

അന്നുതന്നെ മുകേഷ് തന്നെയാണ് പരാതിക്കാരിയെ കാറിൽക്കയറ്റി അവരുടെ ആലുവയിലെ ഫ്ലാറ്റിൽ തിരികെ കൊണ്ടുവിട്ടത്. ഇതിൽ എവിടെയാണ് നിർബന്ധിത ലൈം​ഗിക പീഡനം എന്നതാണ് കോടതി ഉയർത്തിയ പ്രധാന ചോദ്യം. ഈ സംഭവങ്ങൾക്കെല്ലാം ശേഷം 2022-ൽ ഒരുലക്ഷം രൂപ ആവശ്യപ്പെട്ട് അവർ മുകേഷിന് വാട്ട്സാപ്പ് സന്ദേശം അയച്ചിരുന്നു. അതും ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി. ഇതെല്ലാം ഈ കേസിൽ നടി ഉന്നയിച്ച ആരോപണങ്ങൾക്ക് തിരിച്ചടിയായി മാറുകയാണ്

Sexual Assault Case Against Actor Mukesh

Next TV

Related Stories
ഉളിയിൽ ബസാറിൽ നബിദിന റാലി സംഘടിപ്പിച്ചു

Sep 16, 2024 04:43 PM

ഉളിയിൽ ബസാറിൽ നബിദിന റാലി സംഘടിപ്പിച്ചു

ഉളിയിൽ ബസാറിൽ നബിദിന റാലി സംഘടിപ്പിച്ചു...

Read More >>
തിരുവനന്തപുരം- കണ്ണൂര്‍ ജനശതാബ്ദിക്ക്  പുതിയ കോച്ചുകള്‍ വരുന്നു

Sep 16, 2024 03:54 PM

തിരുവനന്തപുരം- കണ്ണൂര്‍ ജനശതാബ്ദിക്ക് പുതിയ കോച്ചുകള്‍ വരുന്നു

തിരുവനന്തപുരം- കണ്ണൂര്‍ ജനശതാബ്ദിക്ക് പുതിയ കോച്ചുകള്‍ വരുന്നു...

Read More >>
കേളകം മഞ്ഞളാംപുറത്ത് വാഹനാപകടം; രണ്ടുപേർക്ക് പരിക്ക്

Sep 16, 2024 02:50 PM

കേളകം മഞ്ഞളാംപുറത്ത് വാഹനാപകടം; രണ്ടുപേർക്ക് പരിക്ക്

കേളകം മഞ്ഞളാംപുറത്ത് വാഹനാപകടം; രണ്ടുപേർക്ക് പരിക്ക്...

Read More >>
  മാസ്‌ക് നിര്‍ബന്ധമാക്കി, പൊതു ജനങ്ങള്‍ കൂട്ടംകൂടാന്‍ പാടില്ല: മലപ്പുറത്ത് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു

Sep 16, 2024 12:00 PM

മാസ്‌ക് നിര്‍ബന്ധമാക്കി, പൊതു ജനങ്ങള്‍ കൂട്ടംകൂടാന്‍ പാടില്ല: മലപ്പുറത്ത് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു

മാസ്‌ക് നിര്‍ബന്ധമാക്കി, പൊതു ജനങ്ങള്‍ കൂട്ടംകൂടാന്‍ പാടില്ല: മലപ്പുറത്ത് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു...

Read More >>
ഒരു മൃതദേഹം സംസ്കരിക്കുന്നതിന് 75000 രൂപ, വയനാട് ദുരിതബാധിതർക്ക് നൽകിയതിനെക്കാൾ തുക വൊളണ്ടിയർമാർക്ക്

Sep 16, 2024 11:24 AM

ഒരു മൃതദേഹം സംസ്കരിക്കുന്നതിന് 75000 രൂപ, വയനാട് ദുരിതബാധിതർക്ക് നൽകിയതിനെക്കാൾ തുക വൊളണ്ടിയർമാർക്ക്

ഒരു മൃതദേഹം സംസ്കരിക്കുന്നതിന് 75000 രൂപ, വയനാട് ദുരിതബാധിതർക്ക് നൽകിയതിനെക്കാൾ തുക...

Read More >>
ഓണം സീസണിൽ റെക്കോർഡ് വിൽപ്പന നടത്തി മിൽമ

Sep 16, 2024 10:44 AM

ഓണം സീസണിൽ റെക്കോർഡ് വിൽപ്പന നടത്തി മിൽമ

ഓണം സീസണിൽ റെക്കോർഡ് വിൽപ്പന നടത്തി...

Read More >>
Top Stories